UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സീതാറാം യെച്ചൂരിയുടെ വഴിയായിരുന്നു ശരി: രമേശ് ചെന്നിത്തല

മതേതര സഖ്യമുണ്ടാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നത് തടയാന്‍ സാധിക്കുമായിരുന്നു

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വഴിയായിരുന്നു ശരിയെന്ന് സിപിഎം മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അല്ല, ബിജെപിയും ആര്‍എസ്എസും അവര്‍ മുന്നോട്ട് വയ്ക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയവുമാണ് മുഖ്യശത്രുവെന്ന് സിപിഎം തിരിച്ചറിയണമായിരുന്നു. ജനധിപത്യ കക്ഷികള്‍ക്ക് ഒപ്പം നില്‍ക്കാതെ പരസ്പരം പോരടിച്ച് നന്നതാണ് സിപിഎമ്മിന് ബംഗാളില്‍ കനത്ത തിരിച്ചടിയുണ്ടാകാന്‍ കാരണമെന്നും ചെന്നിത്തല പറഞ്ഞു.

മതേതര സഖ്യമുണ്ടാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നത് തടയാന്‍ സാധിക്കുമായിരുന്നു. കേരളത്തില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അഞ്ചെണ്ണവും യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലങ്ങളാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ ആരിഫ് മത്സരിച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മാത്രമാണ് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ്. അതിനാല്‍ തന്നെ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ തന്നെ വിജയിക്കുമെന്ന പ്രതീക്ഷയും ചെന്നിത്തല പങ്കുവച്ചു. അതിനായുള്ള പരിശ്രമങ്ങള്‍ തങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

വസ്തുതകളെ വസ്തുതകളായി കാണാന്‍ സിപിഎം തയ്യാറാകണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടായിട്ടുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. പരാജയം സംഭവിച്ചിട്ടുണ്ട്. ഇത് നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ ഫാസിസത്തിനെതിരെ ജനാധിപത്യ മതേതര കൂട്ടായ്മ ശക്തിപ്പെടുത്തണമെന്ന സന്ദേശമാണ് നല്‍കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയ്‌ക്കെതിരായ പ്രതിരോധ ഉയര്‍ത്തുന്ന കാര്യത്തില്‍ ഫലപ്രദമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല. വാസ്തവത്തില്‍ കേരളത്തിലെ സിപിഎം നേതൃത്വം യെച്ചൂരിയുടെ വഴിയേ ചിന്തിക്കേണ്ടതായിരുന്നു.

read more:ഷാനിമോള്‍ ഉസ്മാനോട് ആലപ്പുഴ ചെയ്തത് ചതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍