UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിവില്‍ സര്‍വീസ് പരീക്ഷയില്‍ രമേശ് ചെന്നിത്തലയുടെ മകന്‍ രമിതിന് 210-ാം റാങ്ക്

അഭിമുഖത്തില്‍ രാഷ്ട്രീയക്കാരനായ തന്റെ അച്ഛനെക്കുറിച്ച് ചോദ്യം ഉണ്ടായില്ലെന്ന് രമിത്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത് ചെന്നിത്തലയ്ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം. 210-ാം റാങ്കാണ് രമിതിന് ലഭിച്ചത്. ഐപിഎസ് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും കാക്കിയണിയാന്‍ താല്‍പര്യമില്ലാത്ത രമിത് ഐഎഎസ് നേടാനായി വീണ്ടും പരീക്ഷ എഴുതാനിരിക്കുകയാണ്.

ഡല്‍ഹി സെന്റ് കൊളംബസ് സ്‌കൂളിലാണ് രമിത് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം ബസേലിയസ് കോളേജില്‍ നിന്നും എന്‍ജിനിയറിംഗില്‍ ബിരുദം നേടി. കാമ്പസ് പ്ലേസ്‌മെന്റിലൂടെ ജോലി ലഭിച്ചെങ്കിലും സിവില്‍ സര്‍വീസിനോടായിരുന്നു താല്‍പര്യം. മുമ്പ് രണ്ട് തവണ പരീക്ഷ എഴുതിയിട്ടുണ്ടെങ്കിലും ഇത്തവണയാണ് ആദ്യമായി അഭിമുഖത്തില്‍ പങ്കെടുത്തത്.

അഭിമുഖത്തില്‍ രാഷ്ട്രീയക്കാരനായ തന്റെ അച്ഛനെക്കുറിച്ച് ചോദ്യം ഉണ്ടായില്ലെന്ന് രമിത് പറയുന്നു. പല വിഷയങ്ങളിലും തന്റെ അഭിപ്രായം തേടുന്ന ചോദ്യങ്ങളാണ് അഭിമുഖത്തില്‍ നേരിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍