UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാത്സംഗം സര്‍വസാധാരണമാണ്; അതിനിത്ര പ്രാധാന്യം നല്‍കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി

‘ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ അവ പലപ്പോഴും ഇല്ലാതാക്കാനാകില്ല’ ഗംഗ്‌വാര്‍ പറയുന്നു

ജമ്മു കാശ്മീരിലെ കത്വയിലും ഉത്തര്‍പ്രദേശിലെ ഉന്നാവോയിലും നടന്ന ബലാത്സംഗങ്ങളുടെ പേരില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോള്‍ ബലാത്സംഗത്തെ നിസാരവല്‍ക്കരിച്ച് കേന്ദ്രമന്ത്രി. ബലാത്സംഗം സര്‍വസാധാരണമാണെന്നും ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ അതിന് അമിതമായ പ്രാധാന്യം നല്‍കരുതെന്നുമാണ് കേന്ദ്ര മന്ത്രി സന്തോഷ് ഗംഗ്‌വാര്‍ പറയുന്നത്.

‘ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ അവ പലപ്പോഴും ഇല്ലാതാക്കാനാകില്ല’ ഗംഗ്‌വാര്‍ പറയുന്നു. കേന്ദ്ര ധനകാര്യസഹമന്ത്രിയാണ് ഇദ്ദേഹം. സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ഇത്തരത്തിലുള്ള ഒന്നോ രണ്ടോ സംഭവങ്ങളുണ്ടാകുന്നതിന് ഇത്രമാത്രം പ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്നാണ് ഗംഗ്‌വാര്‍ പറയുന്നത്.

ബറെയ്‌ലിയില്‍ നിന്നും പാര്‍ലമെന്റിലെത്തിയ മന്ത്രി ഇന്ന് ഉച്ചയ്ക്ക് ട്വീറ്ററിലൂടെയാണ് ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. എല്ലാവരും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരായി അണിനിരക്കണമെന്ന് പറഞ്ഞ മന്ത്രി കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വിധിക്കണമെന്ന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍