UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലാസ്റ്റിക് നല്‍കി ടോക് ടൈം നേടൂ; പ്ലാസ്റ്റിക് റീസൈക്ലിംഗിന് പുത്തന്‍ പദ്ധതിയുമായ ഇൗസ്റ്റ് കോസ്റ്റ് റെയില്‍വേ

യാത്രക്കാരുടെ കൈവശമുള്ള കുപ്പികള്‍ മെഷീനില്‍ നിക്ഷേപിക്കുന്നതോടെ ഫോണില്‍ പത്തു രൂപ ടോക് ടൈം ലഭിക്കും വിധമാണ് പ്രവര്‍ത്തനം

പ്ലാസ്റ്റിക്കും ഫോണും നമുക്കിന്ന് ഒഴിച്ചു കൂടാനാവാത്ത രണ്ട് ഉല്‍പന്നങ്ങളാണ്. ഉപയോഗ ശേഷം നമ്മള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ഫോണില്‍ ടോക് ടൈം നേടാനായാല്‍ അത് ഗുണമാണ്. ഇത്തരം ഒരു പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേക്ക് കീഴില്‍ ഭുവനേശ്വറില്‍ പദ്ധതി ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. ഇതിനായി ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പ്ലാസ്റ്റിക് റീ സൈക്കിള്‍ മെഷീനുകളാണ് സ്ഥാപിചിട്ടുള്ളത്.

യാത്രക്കാരുടെ കൈവശമുള്ള കുപ്പികള്‍ മെഷീനില്‍ നിക്ഷേപിക്കുന്നതോടെ ഫോണില്‍ പത്തു രൂപ ടോക് ടൈം ലഭിക്കും വിധമാണ് പ്രവര്‍ത്തനം. എത്രതവണ വേണമെങ്കിലും സൗകര്യം ഉപയോഗപ്പെടുത്താനാവുമെന്ന പ്രത്യേകതയും ഇതിനുണ്ട്.

200 എംഎല്‍ മുതല്‍ രണ്ടു ലിറ്റര്‍ കുപ്പികള്‍ വരെ മെഷീനില്‍ നിക്ഷേപിക്കാനാവും. ഇത്തരത്തില്‍ കുപ്പി ഉപകരണകരണത്തില്‍ നിക്ഷേപിക്കുന്നതിനൊപ്പം മെഷീന്‍ ആവശ്യപ്പെടുന്ന വിവരങ്ങളും നല്‍കുന്നതോടെ ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ നിന്നും ലഭിക്കുന്ന കോഡ് പ്രകാരം ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യപ്പെടുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നിക്ഷേപിക്കപ്പെടുന്ന കുപ്പികള്‍ മെഷീന്‍ ഉടന്‍ പൊടിയാക്കി മാറ്റുകയും ചെയ്യും.
പുതിയ സംവിധാനം വരുന്നതോടെ അലക്ഷ്യമായി കുപ്പികള്‍ വലിച്ചെറിയുന്ന യാത്രികരുടെ നടപടിയില്‍ കാര്യമായ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംബല്‍പുര്‍ റെയില്‍വേ ഡിവിഷണല്‍ മാനേര്‍ ജയ്ദീപ് ഗുപ്ത പ്രതികരിച്ചു.

മെഷീനില്‍ പൊടിച്ചെടുക്കുന്ന പ്ലാസറ്റിക് പുതിയ വരുമാന മാര്‍ഗ്ഗമാവുമെന്നും ഇതുപയോഗിച്ച് പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു. പുരി സ്റ്റേഷനില്‍ നേരത്തെതന്നെ പ്ലാസ്റ്റിക് വൈന്‍ഡിങ്ങ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍