UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെപിസിസി പ്രസിഡന്റിന്റേതാണ് അവസാന വാക്ക്; പിരിവെടുത്ത് കാറ് വാങ്ങിത്തരേണ്ടെന്ന് രമ്യ ഹരിദാസ്

മദര്‍ തെരേസയുടെ ചിത്രമുള്‍പ്പെടെ പങ്കുവച്ചാണ് എംപി നിലപാട് വ്യക്തമാക്കിയത്

യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് തനിക്ക് കാര്‍ വാങ്ങിത്തരേണ്ടെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നത് വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് അറിയിച്ചു. സമൂഹമാധ്യത്തിലൂടെയായിരുന്നു രമ്യയുടെ പ്രതികരണം.

മദര്‍ തെരേസയുടെ ചിത്രമുള്‍പ്പെടെ പങ്കുവച്ചാണ് എംപി നിലപാട് വ്യക്തമാക്കിയത്. ‘എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസം ഞാന്‍ കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേര്‍ക്കുന്നു. എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ക്ക് ഒരുപക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളില്‍ ഒരാള്‍ സംസ്ഥാനത്തെ യുവതയ്ക്ക് വേണ്ടി ജീവന്‍ പണയം വച്ച് സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണം’- രമ്യ സമൂഹമാധ്യമത്തില്‍ കുറിച്ചു.

രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ വാഹനം വാങ്ങി നല്‍കുന്നതിന് 1000 രൂപയുടെ കൂപ്പണ്‍ അച്ചടിച്ച് പിരിവ് നടത്താനുള്ള യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ തീരുമാനമാണ് വിവാദത്തിലായത്. രമ്യയെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ വന്നെങ്കിലും ഇതിനെ എതിര്‍ത്തുകൊണ്ടുള്ള കെപിസിസി പ്രസിഡന്റിന്റെ നിലപാടാണ് രമ്യയുടെ പിന്മാറ്റത്തിന് പ്രധാന കാരണം.

രമ്യയുടെ സ്ഥാനത്ത് താനാണെങ്കില്‍ അത് സ്വീകരിക്കില്ലെന്നും എംപിമാര്‍ക്ക് കാര്‍ വാങ്ങാനുള്ള വായ്പ ലഭിക്കുമെന്നും രമ്യയ്ക്ക് ഇപ്പോള്‍ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. രമ്യയ്ക്ക് വായ്പ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് പിരിവെടുക്കാന്‍ തീരുമാനിച്ചതെന്ന് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര അഴിമുഖത്തോട് പറഞ്ഞിരുന്നു.

read more:മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍