UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി ആലത്തൂരിനൊപ്പമെന്ന് രമ്യ ഹരിദാസ്; കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു

വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് രമ്യ അവകാശപ്പെടുന്നത്

തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്നേ ഒരു തീരുമാനം എടുത്തിരിക്കുകയാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണ് രമ്യ. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കൊടുത്ത വാക്ക് പാലിക്കാനായി ആലത്തൂരിനൊപ്പം എന്നു നില്‍ക്കുന്നതിനു വേണ്ടിയാണ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതെന്നാണ് രമ്യ പറയുന്നത്. രാജി തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും രമ്യ മാധ്യമങ്ങളോടു പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ആലത്തൂരിനൊപ്പം എന്നുമുണ്ടാകുമെന്നു വാക്ക് നല്‍കിയിട്ടുള്ളതാണെന്നും പ്രവര്‍ത്തന മേഖല പൂര്‍ണമായി ആലത്തൂരിലേക്ക് കേന്ദ്രീകരിക്കുകയാണെന്നുമാണ് രമ്യ പറയുന്നത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനം ഉണ്ടായപ്പോള്‍ തന്നെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നും രമ്യ.

ആലത്തൂരില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും രമ്യ പ്രകടിപ്പിക്കുന്നുണ്ട്. ഫലം വരുന്നതിനു മുമ്പ് തന്നെ മണ്ഡലത്തിലെ പൊതുപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്. രാജിക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും ഹമ്യ ഹരിദാസ് മാധ്യമങ്ങളെ അറിയിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍