UPDATES

വാര്‍ത്തകള്‍

ഇടതുകോട്ട തകര്‍ത്ത് രമ്യയുടെ അത്ഭുത കുതിപ്പ്; ഭൂരിപക്ഷം ഒരു ലക്ഷം കടന്നു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യത്തോടെ രമ്യ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയത്

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഇതുവരെയും രമ്യയ്ക്ക് നാല് ലക്ഷത്തോളം വോട്ടാണ് ലഭിച്ചിരിക്കുന്നത്. നേടിയ വോട്ട് 3.8 ലക്ഷം കടന്നപ്പോള്‍ തന്നെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിലായി.

നിലവിലെ എംപിയും എതിര്‍സ്ഥാനാര്‍ത്ഥിയുമായ എല്‍ഡിഎഫിന്റെ പി കെ ബിജു വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തിനടുത്ത് മാത്രമാണ് ബിജുവിന്റെ വോട്ട്. എന്‍ഡിഎയുടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ടി വി ബാബു കളത്തിലേ ഇല്ലാത്ത അവസ്ഥയായിരുന്നു. രമ്യയ്ക്ക് കാര്യമായ ഭീഷണിയുയര്‍ത്താന്‍ വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യത്തോടെ രമ്യ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയത്. ഇടതുപക്ഷം ജയം ഉറപ്പിച്ചിരുന്ന മണ്ഡലത്തിലാണ് രമ്യ ഹരിദാസ് വ്യക്തിപ്രഭാവം കൊണ്ട് അട്ടിമറി ജയം നേടിയിരിക്കുന്നത്. മണ്ഡലത്തിലെ ശക്തമായ ഇടതുകോട്ടകളില്‍ പോലും വ്യക്തമായ മേല്‍ക്കൈ നേടാന്‍ രമ്യയ്ക്ക് സാധിച്ചു. തരൂര്‍, ചിറ്റൂര്‍ മണ്ഡലങ്ങള്‍ ഇടതിനെ കൈവിട്ടതും ഈ തെരഞ്ഞെടുപ്പില്‍ കാണാനായി.

read more:ശബരിമലയിലും ക്ലച്ച് പിടിക്കാതെ ബിജെപി; നേട്ടം കൊയ്തത് കോണ്‍ഗ്രസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍