UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

സര്‍ക്കാര്‍ ഭൂമി മണ്ണിട്ട് ഉയര്‍ത്തിയെന്ന് തോമസ് ചാണ്ടി തന്നെ തുറന്നു സമ്മതിച്ച മാര്‍ത്താണ്ഡം കായലിലെ നിയമലംഘനവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത ഭൂമി കയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കുന്ന ആലപ്പുഴ ജില്ല കളക്ടര്‍ ടി വി അനുപമ ഇന്ന് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ ഭൂമി മണ്ണിട്ട് ഉയര്‍ത്തിയെന്ന് തോമസ് ചാണ്ടി തന്നെ തുറന്നു സമ്മതിച്ച മാര്‍ത്താണ്ഡം കായലിലെ നിയമലംഘനവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ചുമാറ്റുന്നതടക്കമുള്ള നിര്‍ണായക ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലേക് പാലസ് റിസോര്‍ട്ടും മാര്‍ത്താണ്ഡം കായലുമായും ബന്ധപ്പെട്ട് നടന്ന നിയമലംഘനങ്ങളാണ് ജില്ലാ കളക്ടര്‍ അനുപമ പ്രധാനമായും അന്വേഷിച്ചത്. ഇതിന്റെ ഭാഗമായി ലേക് പാലസ് റിസോര്‍ട്ടും പരിസരവും കൈനകരി പഞ്ചായത്തിലെ മാര്‍ത്താണ്ഡം കായലും ജില്ലാ കളക്ടര്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കൊപ്പം നേരിട്ട് കണ്ട് മനസിലാക്കിയിരുന്നു.

രണ്ടിടങ്ങളിലെയും റവന്യൂ രേഖകള്‍ പരിശോധിച്ചതിനൊപ്പം ഉപഗ്രഹ ചിത്രങ്ങളും മറ്റ് പരിസ്ഥിതി നിയമങ്ങളും നിലവിലുള്ള കോടതി വിധികളും പരിശോധിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഒന്നര മാസം കൊണ്ട് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍