UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിട്ടയേര്‍ഡ് ജഡ്ജി മരുമകളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പോലീസ് അറസ്റ്റ് രേഖപ്പെടുത്തി

ആന്ധ്രാപ്രദേശ്, മദ്രാസ് ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന റാവു 2017 ഏപ്രിലിലാണ് റിട്ടയര്‍ ചെയ്തത്.

റിട്ടയേര്‍ഡ് ജഡ്ജി നൂതി രാമ മോഹന്‍ റാവുവും ഭാര്യയും മകനും ചേര്‍ന്ന് മരുമകളെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ച് മാസം മുമ്പത്തെ സംഭവത്തിന് പോലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. റാവുവിന്റെ മരുമകള്‍ എം സിന്ധു ശര്‍മ്മയുടെ കുടുംബമാണ് ഏപ്രില്‍ ഇരുപതിന് പകര്‍ത്തിയ വീഡിയോ പുറത്തുവിട്ടത്.

ആന്ധ്രാപ്രദേശ്, മദ്രാസ് ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന റാവു 2017 ഏപ്രിലിലാണ് റിട്ടയര്‍ ചെയ്തത്. വീട്ടില്‍ നടക്കുന്ന ഒരു തര്‍ക്കത്തിനിടയില്‍ റാവുവിന്റെ മകന്‍ എന്‍ വിശിഷ്ട ഭാര്യ സിന്ധുവിനെ മര്‍ദ്ദിക്കുന്നതാണ് 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. റാവുവും ഭാര്യ ദുര്‍ഗ ജയലക്ഷ്മിയും ഇതിനിടയിലേക്ക് കടന്നുവരികയും ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വസിഷ്ട മര്‍ദ്ദനം തുടരുമ്പോള്‍ റാവു സിന്ധുവിന്റെ കയ്യില്‍ പിടിച്ച് വലിക്കുകയും സോഫയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

വീഡിയോയുടെ ഒടുവില്‍ സിന്ധുവിന്റെ മകള്‍ മുറിയിലേക്ക് വരികയും അമ്മയുടെ മടിയില്‍ ഇരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കുട്ടിയെ ഇവിടെ നിന്നും വലിച്ചു മാറ്റി മുറിയില്‍ നിന്നും പുറത്താക്കുകയാണ് മറ്റുള്ളവര്‍ ചെയ്യുന്നത്. ഏപ്രില്‍ 27ന് സിന്ധു ഹൈദ്രാബാദ് പോലീസ് ക്രൈം സ്‌റ്റേഷനില്‍ തന്റെ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഇരുപതിന് ഏറ്റ മര്‍ദ്ദനത്തില്‍ തനിക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും സിന്ധുവിന്റെ പരാതിയില്‍ പറയുന്നു.

also read:ഹൈദരാബാദ് സർവകലാശാലയിൽ അംബേദ്കർ സ്റ്റുഡൻ്റസ് അസോസിയേഷൻ-എസ്എഫ്ഐ സഖ്യം; എംഎസ്എഫ്, എസ്ഐഒ സഖ്യം അവസാനിപ്പിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍