UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നജീബിനെ കണ്ടെത്താന്‍ സിബിഐയ്ക്കും സാധിക്കുന്നില്ല: സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം

വിവരം നല്‍കുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കാണാതായ ഡല്‍ഹി ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സിബിഐ പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. നജീബ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന് പോലും കണ്ടെത്താന്‍ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

കാണാതാകുമ്പോള്‍ 28 വയസ്സായിരുന്നു നജീബിന്. ജെഎന്‍യുവില്‍ ബയോടെക് വിദ്യാര്‍ത്ഥിയായിരുന്നു. നജീബിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം നല്‍കുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. സിബിഐയുടെ ഡല്‍ഹിയിലെ ലോധി റോഡിലുള്ള ഓഫീസിലാണ് വിവരം അറിയിക്കേണ്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍