UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിറവത്ത് റിപ്പര്‍ മോഡല്‍ ആക്രമണം: വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

റിപ്പര്‍ മോഡലില്‍ കല്ലോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്

പിറവം ടൗണില്‍ വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പാര്‍പ്പാകോട് സ്വദേശി കണ്ടംകരിക്കല്‍ നാരായണന്‍(70) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെത്തിട്ടുണ്ട്. പിറവം കോളനി നിവാസിയായ അജേഷും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളതെന്ന് പോലീസ് അറിയിച്ചു.

ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കവര്‍ച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ തന്നെയാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പോലീസ് പറയുന്നത്.

റിപ്പര്‍ മോഡലില്‍ കല്ലോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. ഇതേ രീതിയില്‍ തന്നെ മറ്റൊരാളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇയാളെ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതായും പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍