UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തളിപ്പറമ്പില്‍ വീണ്ടും കാര്‍ തകര്‍ത്ത് മോഷണം; ഇത് പതിനാറാം തവണ

ഒറ്റ മോഷണത്തില്‍ മൂന്ന് ലക്ഷം രൂപ വരെ പോയിട്ടുണ്ട്.

കണ്ണൂര്‍ തളിപ്പറമ്പില്‍ വീണ്ടും കാര്‍ തകര്‍ത്ത് മോഷണം. പറശ്ശിനിക്കടവിനും സ്‌നേക്ക് പാര്‍ക്കിനും സമീപത്ത് കാറുകള്‍ തകര്‍ത്ത് പതിനെട്ടായിരം രൂപയോളമാണ് കവര്‍ന്നത്.

സ്‌നേക്ക് പാര്‍ക്കിന് സമീപം ചുഴലി ചാലുവയല്‍ സ്വദേശി തോമസിന്റെ കാറിന്റെ ഡോര്‍ തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമിച്ചെങ്കിലും ഒന്നും കിട്ടിയില്ല. പിന്നീടാണ് പറശിനിക്കടവിന് സമീപം കാടാച്ചിറ സ്വദേശി പ്രവീണിന്റെ കാര്‍ ഡോര്‍ തകര്‍ത്തത്. 18,000 രൂപയാണ് കവര്‍ന്നത്. തളിപ്പറമ്പില്‍ ഇത് പതിനാറാം തവണയാണ് ഡോര്‍ തകര്‍ത്ത് ഗ്ലാസിനുള്ളിലൂടെ മോഷണം നടക്കുന്നത്.

ഇതില്‍ ഒറ്റ മോഷണത്തില്‍ മൂന്ന് ലക്ഷം രൂപ വരെ പോയിട്ടുണ്ട്. മോഷണ പരമ്പരയില്‍ ഉള്‍പ്പെട്ടവര്‍ പോലീസ് വലയിലായതായാണ് സൂചന.

also read:രാജ്പഥും പാർലമെന്റും പുതുക്കിപ്പണിയാൻ മോദി; ഇന്ത്യയുടെ മുഖം മാറിയെന്ന പ്രതിച്ഛായ സൃഷ്ടിക്കല്‍ ലക്ഷ്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍