UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിന്‍ഗ്യകളെ ഒഴിപ്പിക്കണം: നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍

രോഹിന്‍ഗ്യകള്‍ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇവരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്

രോഹിന്‍ഗ്യ മുസ്ലിങ്ങളെ ഒഴിപ്പിക്കണമെന്ന നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ ഭീകരസംഘടനകളില്‍ ചേരാനുള്ള സാധ്യതയുണ്ടെന്നും അതോടെ രാജ്യം ഭീകരാക്രമണങ്ങളുടെ പിടിയിലാകുമെന്ന ആശങ്കയോടെയാണ് ഈ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നത്.

രോഹിന്‍ഗ്യകള്‍ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. ഇവരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. രോഹിന്‍ഗ്യകളെ നാടുകടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലഭിച്ച ഒരു പൊതുതാല്‍പര്യഹര്‍ജിയില്‍ സുപ്രിംകോടതി വിശദീകരണം ചോദിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇങ്ങനെ പറഞ്ഞത്. രോഹിന്‍ഗ്യ മുസ്ലിങ്ങളില്‍ ചിലര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും അതിനാല്‍ രാജ്യത്ത് തങ്ങാന്‍ അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

രോഹിന്‍ഗ്യകള്‍ അഭയാര്‍ത്ഥികളാണെന്നും അവര്‍ക്ക് സുപ്രിംകോടതിയില്‍ എത്താനാകില്ലെന്നും സിഎന്‍എന്‍-ന്യൂസ് 18 നിയമകാര്യ എഡിറ്റര്‍ ഉത്കര്‍ഷ് ആനന്ദ് പറയുന്നു. അനധികൃത അഭയാര്‍ത്ഥികളായി പരിഗണിക്കുന്നതിനാല്‍ തന്നെ അവര്‍ക്ക് അതിനുള്ള ഭരണഘടനാ അധികാരമില്ലെന്നാണ് അദ്ദേഹം പറയുന്നത്. മുമ്പ് രാജ്‌നാഥ് സിംഗ് ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവും രോഹിന്‍ഗ്യകളെ ദേശീയ ഭീഷണിയായി വിശേഷിപ്പിച്ചിരുന്നു. രോഹിന്‍ഗ്യകളെ നാടുകടത്തുമെന്ന് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജ്ജുവും വി കെ സിംഗും നേരത്തെ പറഞ്ഞിരുന്നു.

രോഹിന്‍ഗ്യകളുടെ കാര്യത്തില്‍ ഐക്യരാഷ്ട്രസംഘടനയുടെ ചട്ടങ്ങള്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാടെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍