UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടക മുഖ്യമന്ത്രിക്ക് വെള്ളി പാത്രത്തില്‍ അത്താഴ വിരുന്ന്: ചെലവ് പത്ത് ലക്ഷം

സിദ്ധരാമയ്യ പങ്കെടുത്ത മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജനങ്ങള്‍ക്ക് നല്‍കിയത്‌ പുഴുക്കള്‍ നിറഞ്ഞ ഭക്ഷണമാണെന്നും ആരോപണം

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കായി ഒരുക്കിയ അത്താഴവിരുന്ന് വിവാദത്തില്‍. കലബുറഗിയിലെ സാതിനെ സംഭ്രമ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയ്ക്കായി ഒരുക്കിയ അത്താഴ വിരുന്നിന് പത്ത് ലക്ഷം രൂപയാണ് ചെലവായത്. വെള്ളി പാത്രത്തിലാണ് വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയെ കൂടാതെ ക്യാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അത്താഴവിരുന്നില്‍ പങ്കെടുത്തു.

പൊതുപണം ഉപയോഗിച്ച് മുഖ്യമന്ത്രിയ്ക്ക് ആഡംബര അത്താഴ വിരുന്ന് സംഘടിപ്പിച്ചതിനെതിരെ ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയ്ക്ക് ജില്ലാ ഭരണകൂടം അത്താഴവിരുന്ന് ഒരുക്കിയതില്‍ വിരോധമില്ലെന്നും എന്നാല്‍ വെള്ളി പാത്രത്തില്‍ ഒരുക്കിയ അത്താഴ വിരുന്നിന് ലക്ഷങ്ങള്‍ ചെലവാക്കിയതാണ് തങ്ങള്‍ക്ക് പ്രശ്‌നമെന്നും ബിജെപി നേതാവ് രാജ്കുമാര്‍ തെല്‍കൂര്‍ പറഞ്ഞു. വളരെ സാധാരണക്കാനായ വ്യക്തിയെന്നാണ് സിദ്ധരാമയ്യയെക്കുറിച്ച് ചിലര്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന് വിളമ്പിയ ഒരു പ്ലേറ്റിലെ ഭക്ഷണത്തിന് 800 രൂപയാണ് ചെലവ്. ഇത്തരത്തില്‍ അത്താഴ വിരുന്നിനായി പൊതുപണം ചെലവാക്കുന്നതാണോ അദ്ദേഹത്തിന്റെ സാധാരണത്വമെന്നും തെല്‍കൂര്‍ ചോദിക്കുന്നു.

മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും വെള്ളി പാത്രത്തില്‍ ഭക്ഷണം കഴിച്ച അതേദിവസം സെദാം ടൗണില്‍ സിദ്ധരാമയ്യ പങ്കെടുത്ത മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജനങ്ങള്‍ക്ക് നല്‍കിയത്‌ പുഴുക്കള്‍ നിറഞ്ഞ ഭക്ഷണമാണെന്നും രാജ്കുമാര്‍ തെല്‍ക്കൂര്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍