UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്പി നാരയായണന് ഇന്ന് മുഖ്യമന്ത്രി 50 ലക്ഷം രൂപ കൈമാറും

കിട്ടിയ തുകയേക്കാള്‍ വലുതാണ് കിട്ടിയ നീതിയെന്നായിരുന്നു നമ്പി നാരായണന്റെ പ്രതികരണം

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രിംകോടതി വിധിച്ച നഷ്ടപരിഹാര തുകയായ 50 ലക്ഷം രൂപ ഇന്ന് കൈമാറും. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തുക കൈമാറുന്നത്.

കഴിഞ്ഞ മാസം 14നാണ് സുപ്രിംകോടതി നഷ്ടപരിഹാര തുക നല്‍കാന്‍ വിധിച്ചത്. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി നിര്‍ദ്ദേശിക്കാന്‍ മുന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്കും രൂപം നല്‍കിയിരുന്നു. ഈ സമിതിയിലേക്ക് സംസ്ഥാന പ്രതിനിധിയായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ വി എസ് സെന്തിലിനെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

2012ലെ ഹൈക്കോടതി വിധി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നമ്പി നാരായണന് നല്‍കിയിരുന്നു. കിട്ടിയ തുകയേക്കാള്‍ വലുതാണ് കിട്ടിയ നീതിയെന്നായിരുന്നു നമ്പി നാരായണന്റെ പ്രതികരണം.

എന്റെ ഭാര്യയെ അവര്‍ മഴയത്ത് ഓട്ടോയില്‍ നിന്നിറക്കി വിട്ടിട്ടുണ്ട്; അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് പറഞ്ഞവനാണ് ഞാന്‍, എന്നിട്ടാണ് എന്നെ ചാരനാക്കിയത്: നമ്പി നാരായണന്‍ സംസാരിക്കുന്നു

ചാരക്കേസിന് പിന്നിലെ വില്ലന്മാരെ പുറത്തുകൊണ്ടുവരും: നമ്പി നാരായണനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ശശികുമാരന്‍

അവര്‍ പറയുന്നത് അപ്പുറത്തെ മുറിയിലിരുന്ന് ഞാനും കേട്ടതാണ്; എല്ലാം അറിഞ്ഞിട്ടും അച്ഛന്‍ വിട്ടുകൊടുക്കുകയായിരുന്നു; പദ്മജ വേണുഗോപാല്‍ സംസാരിക്കുന്നു

മനോരമയ്ക്ക് ‘മറിയം തുറന്നുവിട്ട ഭൂതം’, മാതൃഭൂമിക്ക് ‘ബഹിരാകാശത്ത് ചാരപ്പുക’, ദേശാഭിമാനിക്ക് ‘ചാരപഥം’; മലയാളിയോട് ഈ മാധ്യമങ്ങള്‍ പറഞ്ഞ കഥകളാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍