UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലപ്പുഴയിലും കാസര്‍കോഡും ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

രണ്ട് ആക്രമണങ്ങളിലും ആര്‍എസ്എസിന്റെ പങ്ക് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. കാസര്‍ഡോഡും ആലപ്പുഴയിലുമാണ് പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഈസ്റ്റര്‍ ആഘോഷത്തിനിടെ കാസര്‍ഗോഡ് കാഞ്ഞങ്ങാടിനടുത്തുള്ള മേലെടുക്കത്ത് ലൂര്‍ദ് മാതാ പള്ളിയില്‍ അമ്പതോളം ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ പള്ളിയുടെ ഗ്ലാസ്സുകള്‍ പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആലപ്പുഴ ജില്ലയിലെ ചാരുംമൂട് കരിമുളക്കലില്‍ സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വൈദികന് നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. വിശ്വാസികള്‍ പള്ളിയില്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം രക്ഷപെട്ടു. അക്രമിസംഘത്തിന്റെ കല്ലേറില്‍ പള്ളിയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വാതിലുകള്‍ ചവിട്ടിപ്പൊട്ടിക്കുകയും ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ പള്ളിയുടെ ഭിത്തികള്‍ക്കും കേടുപാട് സംഭവിച്ചു. ഏഴ്‌പേരുള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് പള്ളിക്കമ്മറ്റി ഭാരവാഹി സാജു പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ആര്‍എസ്എസ് ബന്ധം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ ചാരുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍