UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല വരുമാനം: ആദ്യ ആറ് ദിവസങ്ങള്‍ കൊണ്ട് കുറഞ്ഞത് 14.34 കോടി

ശബരിമലയിലെ നിയന്ത്രണങ്ങള്‍ ദേവസ്വം ബോര്‍ഡിനെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ച് ആദ്യ ആറ് ദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്. 14.34 കോടി രൂപയുടെ വരുമാന ഇടിവാണ് ഉണ്ടായതെന്ന് മനോരമ ഓണ്‍ലൈന്‍ രേഖകള്‍ സഹിതം പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. വ്യാഴാഴ്ച വരെയുള്ള ആകെ വരുമാനം 8.48 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് ഇതേസമയം 22.82 കോടിയായിരുന്നു.

വരുമാനത്തിന്റെ വിശദാംശങ്ങള്‍ പുറത്തറിയിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളപ്പോഴാണ് രേഖകള്‍ മനോരമയ്ക്ക് ലഭിച്ചത്. നിരോധനാജ്ഞയ്ക്കും ശരണം വിളിക്കുന്നവര്‍ക്കുമെതിരെ പോലീസ് എടുക്കുന്ന കേസുകള്‍ തീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ ദേവസ്വം ബോര്‍ഡിനെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വ്യാഴാഴ്ച വരെ അരവണ വിറ്റുവരവ് 3.14 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇത് 9.88 കോടിയായിരുന്നു. അപ്പത്തില്‍ നിന്നുള്ള വരുമാനം 29.31 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഇത് 1.47 കോടിയായിരുന്നു. കാണിക്ക ഇനത്തിലും വലിയ തോതിലുള്ള ഇടിവുണ്ട്. വ്യാഴാഴ്ച വരെയുള്ള കാണിക്ക വരുമാനം 3.83 കോടിയാണ്. കഴിഞ്ഞവര്‍ഷം ഈസമയത്ത് ഇത് 7.33 കോടിയായിരുന്നു. മുറിവാടക ഇനത്തില്‍ 43.96 ലക്ഷമാണ് ഈ വര്‍ഷം ഇതുവരെ കിട്ടിയിരിക്കുന്നത്. മുന്‍വര്‍ഷം ഇത് 74.25 ലക്ഷം ആയിരുന്നു. ഡോണര്‍ ഹൗസ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷം രൂപയാണ് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം ഒരു രൂപ പോലുമില്ല. അഭിഷേക ഇനത്തില്‍ കഴിഞ്ഞ വര്‍ഷം ആദ്യ ആറ് ദിവസം കൊണ്ട് 18.32 ലക്ഷം രൂപ ലഭിച്ചെങ്കില്‍ ഈ വര്‍ഷം കേവലം 8.67 ലക്ഷം മാത്രമാണ് ലഭിച്ചിരിക്കുന്നത്.

കെ സുരേന്ദ്രനെ ‘പൂട്ടി’ സര്‍ക്കാര്‍; ശബരിമല സന്നിധാനത്തെ ബിജെപി-ആര്‍ എസ് എസ് സമരം പൊളിയുന്നു?

പിണറായിയെ ‘വലിച്ചു താഴെ ഇടാന്‍’ കെല്‍പ്പുള്ള ഒരാള്‍; അവന്‍ വരുമോ?

ശബരിമലയിൽ സ്ത്രീകളെ എത്തിക്കുന്നതിനുള്ള കരാറെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍