UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകള്‍ കയറിയാല്‍ ശബരിമലയിലേക്കുള്ള വരവ് മതിയാക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

യുവതീ പ്രവേശനത്തിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ പോലീസ് നടപടിയെടുത്തത് ശരിയായില്ല

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ താന്‍ ശബരിമല ദര്‍ശിക്കാന്‍ പോകുന്നത് നിര്‍ത്തുമെന്ന് മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പ്രതിഷേധങ്ങള്‍ക്കില്ലെന്നും അതേസമയം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജീവന്‍ ത്യാഗം ചെയ്യേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്നും പ്രയാര്‍ പറഞ്ഞു.

യുവതീ പ്രവേശനത്തിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ പോലീസ് നടപടിയെടുത്തത് ശരിയായില്ല. അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ചെയ്യട്ടെ. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാനായി താന്‍ ശബരിമലയിലേക്ക് പോകുകയാണെന്നും പ്രയാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആചാരം തെറ്റിച്ച് സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ താന്‍ പിന്നെ ശബരിമലയില്‍ പോകില്ല. വിശ്വാസികള്‍ അധികാരത്തില്‍ വരികയും നിയമത്തില്‍ മാറ്റമുണ്ടാകുകയും ചെയ്താല്‍ മാത്രമേ പിന്നീട് ശബരിമലയില്‍ പോകൂ.

താന്‍ ആര്‍എസ്എസുകാരനല്ലെന്നും കോണ്‍ഗ്രസുകാരനാണെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു. പമ്പയില്‍ നാമജപ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ശബരിമലയില്‍ എത്തിയപ്പോഴാണ് പ്രയാര്‍ സംസാരിച്ചത്. പമ്പയില്‍ രാവിലെ തന്നെ നാമജപ പ്രതിഷേധം ആരംഭിച്ചിരുന്നു.

പ്രതിഷേധക്കാര്‍ കൂടുന്നു; പൂര്‍ണ നിയന്ത്രണം പറ്റാതെ പോലീസ്; സന്നിധാനത്തെത്തിയ സ്ത്രീ സുരക്ഷയില്ലാതെ മടങ്ങി

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

“വിഎച്ച്പി-ബിജെപിക്കാര്‍ കോളനിയിലെത്തി കൂട്ടിക്കൊണ്ടുപോയതാണ് ഞങ്ങടെ സ്ത്രീകളെ; കേസ് വന്നപ്പോള്‍ ആരുമില്ല”, ശബരിമല സമരത്തില്‍ ആദിവാസികളെ ബലിയാടാക്കുന്നുവെന്ന് ആരോപണം

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍