UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല യുവതീപ്രവേശന പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും

അമ്പതോളം പുനഃപരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്

ശബരിമല യുവതീപ്രവേശന വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രിംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും കോടതിയലക്ഷ്യ ഹര്‍ജികളുമാണ് സുപ്രിംകോടതി പരിഗണിക്കുക.

ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കും. അമ്പതോളം പുനഃപരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച സാവകാശ ഹര്‍ജികളും സുപ്രിംകോടതി പരിഗണിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍