UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പ്രസാദം നല്‍കും: ശബരിമലയിലെ മേല്‍ശാന്തിമാര്‍

ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിശ്വാസികളായ ഒരു കൂട്ടര്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പ്രസാദം നല്‍കുമെന്ന് മാളികപ്പുറം, ശബരിമല മേല്‍ശാന്തിമാര്‍ വ്യക്തമാക്കി. ഇന്ന് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കാനിരിക്കെയാണ് മേല്‍ശാന്തിമാരുടെ പ്രഖ്യാപനം.

അതേസമയം ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടുന്നതില്‍ ദുഃഖമുണ്ടെന്നു മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നവരെ പുതിയ സാഹചര്യം വിഡ്ഢികളാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിയുമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിശ്വാസികളായ ഒരു കൂട്ടര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പോലും സമരക്കാര്‍ തടഞ്ഞു.

സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരെയും സമരക്കാര്‍ തിരിച്ചയച്ചു. പോലീസുകാരുടെ പ്രായം ചോദിച്ച് സമരക്കാരുടെ അനുമതിയോടെ മാത്രമാണ് സന്നിധാനത്തേക്ക് വിടുന്നത്. മന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് വനിതാ ഉദ്യോഗസ്ഥരെ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ സേവ് ശബരിമല എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഗാര്‍ഡ് റൂമില്‍ ചെന്ന് അമ്പത് വയസ്സിന് മുകളിലുള്ളവരാണെന്ന് എഴുതി നല്‍കിയപ്പോഴാണ് ഇവരെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിച്ചത്.

“വിഎച്ച്പി-ബിജെപിക്കാര്‍ കോളനിയിലെത്തി കൂട്ടിക്കൊണ്ടുപോയതാണ് ഞങ്ങടെ സ്ത്രീകളെ; കേസ് വന്നപ്പോള്‍ ആരുമില്ല”, ശബരിമല സമരത്തില്‍ ആദിവാസികളെ ബലിയാടാക്കുന്നുവെന്ന് ആരോപണം

നിലയ്ക്കലിന്റെ പൂര്‍ണ നിയന്ത്രണം പൊലീസിന്, സന്നിധാനം ശാന്തം

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍