UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘തിരുമേനിക്ക് തെറ്റി.. രാജാവിന്റെ കാലം പോയി’: ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് പറഞ്ഞതിന് എംഎം മണിയുടെ മറുപടി

കഴിഞ്ഞ ദിവസം യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത്.

ശബരിമല നട അടച്ചിടുമെന്ന് പറഞ്ഞ മേല്‍ശാന്തി ശമ്പളക്കാരനാണെന്ന് മന്ത്രി എംഎം മണി. തിരുമേനിക്ക് തെറ്റുപറ്റിയതാണെന്നും രാജഭരണം കഴിഞ്ഞുപോയത് പന്തളം രാജകുടുംബം മറന്നു പോയെന്നും മന്ത്രി പരിഹസിച്ചു. രാജാക്കാട്ട് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മണി.

‘ശബരിമലയില്‍ തിരുമേനിമാര്‍ പറയുവാ നട അടച്ചിടും, തിരുമേനിക്ക് തെറ്റി. എന്താന്നറിയോ തിരുമേനി ശമ്പളക്കാരനാ.. പന്തളം രാജകുടുംബം രാജാവിന്റെ കാലം പോയി എന്നത് മറന്നുപോയെന്ന് തോന്നുന്നു’. എംഎം മണി പറഞ്ഞു.

കഴിഞ്ഞ ദിവസം യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത്.

കേരളത്തിലെ രാജാക്കന്മാരെ ആക്ഷേപിച്ച പിണറായി അറബി രാജാവിന്റെ കാല് നക്കാന്‍ പോയിരിക്കുന്നു: അജയ് തറയില്‍

ദിലീപിന് ശബരിമലയില്‍ കയറാമെങ്കില്‍ എസ്.പി മഞ്ജുവിന് മാത്രമല്ല ഏത് സ്ത്രീക്കുമാകാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍