UPDATES

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് റൊട്ടിയും ഉപ്പും അല്ലെങ്കില്‍ ചോറും ഉപ്പും; പോഷകാഹാരമെന്ന് പേരും

ഒട്ടനവധി പേര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് നല്‍കുന്നത് റൊട്ടിയും ഉപ്പും അല്ലെങ്കില്‍ ചോറും ഉപ്പും. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി പോഷകാഹാരം നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്‍ഡിടിവിയുടെ ഉത്തര്‍പ്രദേശ് റിപ്പോര്‍ട്ടറായ അലോക് പാണ്ഡെ ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വ്യാഴാഴ്ചയാണ് താന്‍ ഈ വീഡിയോ പകര്‍ത്തിയതെന്നും അലോക് പാണ്ഡെ വ്യക്തമാക്കുന്നു. വീഡിയോ പുറത്തുവന്നതോടെ തെറ്റ് ഏറ്റുപറഞ്ഞ് മിര്‍സാപുര്‍ ജില്ലാ മജിസ്‌ട്രേറ്റ് അനുരാഗ് പട്ടേല്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് സ്‌കൂളുകളില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അന്വേഷണം മാത്രം മതിയോയെന്നാണ് അലോക് പാണ്ഡെ ചോദിക്കുന്നത്.

ഒട്ടനവധി പേര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘സൂക്ഷിച്ച്, ഈ വാര്‍ത്ത വായിച്ചാല്‍ മധു കിശ്വര്‍ ഏത് പച്ചക്കറിയേക്കാളും പോഷകപ്രദമാണ് റൊട്ടിയ്‌ക്കൊപ്പമോ ചോറിനൊപ്പമോ ഉപ്പ് കഴിക്കുന്നതെന്ന് പറയും’ എന്നാണ് ഒരാള്‍ പറയുന്നത്. ‘ഇതിനെ ഗ്രാമീണ ഇന്ത്യയുടെ ആത്മാവെന്ന് പറഞ്ഞ് മഹത്വവല്‍ക്കരിക്കുന്നവരും കാണും’ എന്നാണ് മറ്റൊരാള്‍ വിമര്‍ശിക്കുന്നത്. അതേസമയം ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ഇഷ് കുമാര്‍ ഐപിഎസ് ഇതിനെ മറ്റൊരു രീതിയിലാണ് വിമര്‍ശിക്കുന്നത്. ‘ഭീകരം, ഞാന്‍ ഡല്‍ഹിയില്‍ നിരവധി അങ്കനവാടികള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അവിടെ കൊടുക്കുന്ന ഭക്ഷണം വളരെ മികച്ചതാണ്. ദാലിയ/കിച്ച്ഡി, ഹല്‍വ, പുലാവ് എന്നിവയാണ് മാറിയും തിരിഞ്ഞും കൊടുക്കുന്നത്.

 

മികച്ച മുഖ്യമന്ത്രക്കുള്ള പുരസ്‌കാരം അജയ് ബിഷ്ടിന് ലഭിക്കുമെന്നാണ് ഒരാള്‍ യോഗി ആദിത്യനാഥിനെ പരിഹസിക്കുന്നത്. ആദിത്യനാഥിന്റെ യഥാര്‍ത്ഥ പേരാണ് അജയ് ഭിഷ്ട്. അതേസമയം കുട്ടികള്‍ക്കുള്ള പോഷകാഹാരത്തിലും അഴിമതി കലര്‍ത്തുന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വിശപ്പ് അവസാനിപ്പിക്കാനുള്ള പണം എത്തിച്ചേരുന്നത് അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റുകളിലാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 

also read:ആ സംഭവത്തോടെ നാസിലിന്‍റെ വാപ്പ കിടപ്പിലായി, തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്തത് ഗതികേട് കൊണ്ട്; മാതാവ് റാബിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍