UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡി വൈ എസ് പി ഹരികുമാറിന് സിം കാര്‍ഡ് സംഘടിപ്പിച്ച് കൊടുത്തയാള്‍ പിടിയില്‍: അന്വേഷണ ചുമതല ശ്രീജിത്തിന്

ഹരികുമാറിനും ബിനുവിനും ഐഡിയയുടെയും ബിഎസ്എന്‍എല്ലിന്റെയും സിം കാര്‍ഡുകള്‍ എടുത്തു നല്‍കിയതും കാറുകള്‍ എടുത്ത് നല്‍കിയതും ഇയാളാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്

നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ എന്ന യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ സഹായിച്ചയാള്‍ അറസ്റ്റില്‍. ഹരികുമാറിനും സുഹൃത്ത് സതീഷ് കുമാറിനും സിം സംഘടിപ്പിച്ച് കൊടുത്ത സതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്. ഇതിനിടെ ഹരികുമാറിനെ ഇന്നും അറസ്റ്റ് ചെയ്യാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ അന്വേഷണ ചുമതല ഐജി എസ് ശ്രീജിത്തിന് കൈമാറി.

ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുവിന്റെ സുഹൃത്താണ് സതീഷ് കുമാര്‍. തമിഴ്‌നാട്ടിലെ തൃപ്പരപ്പില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഹരികുമാറിനും ബിനുവിനും ഐഡിയയുടെയും ബിഎസ്എന്‍എല്ലിന്റെയും സിം കാര്‍ഡുകള്‍ എടുത്തു നല്‍കിയതും കാറുകള്‍ എടുത്ത് നല്‍കിയതും ഇയാളാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തിരുവനന്തപുരത്തെത്തിച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്യും.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് തര്‍ക്കത്തിനിടെ ഹരികുമാര്‍ പിടിച്ചു തള്ളിയ സനല്‍ വാഹനമിടിച്ച് മരിച്ചത്. ഇതേ തുടര്‍ന്ന് ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുക്കുകയുമായിരുന്നു.

താന്‍ അകത്താക്കിയ പ്രതികള്‍ നെയ്യാറ്റിന്‍കര സബ്ജയിലിലുണ്ട്; അങ്ങോട്ടേക്ക് അയ്ക്കരുതെന്ന ആവശ്യവുമായി ഡിവൈഎസ്പി ഹരികുമാര്‍

‘എന്തെങ്കിലും സംഭവിക്കുമോ.. വധ ഭീഷണിയുണ്ട് സംരക്ഷണം വേണം’: ഡിവൈഎസ്പിക്കെതിരെ മൊഴി നല്‍കിയ ഹോട്ടല്‍ ഉടമ

‘ഇത് എന്റെ പപ്പ’; ഫോട്ടോ കാട്ടി കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്ന സനലിന്റെ മകന്‍/ വീഡിയോ

സനലിനെ ആക്രമിച്ച സ്ഥലത്ത് മക്കളുമൊത്ത് മരണം വരെ സമരം നടത്തുമെന്ന് ഭാര്യ വിജി

ഡിവൈഎസ്പി ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് നെയ്യാറ്റിന്‍കരയിലെ പാറമട ഉടമകള്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍