UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സനല്‍കുമാറിന്റെ മരണം: ഭാര്യ വിജി നിരാഹാരം അവസാനിപ്പിച്ചു

സിഎസ്‌ഐ സഭ ഇടപെട്ട സാഹചര്യത്തിലാണ് സമരം അവസാനിക്കുന്നത്

നെയ്യാറ്റിന്‍കരയില്‍ ഡി വൈ എസ് പി വാഹനത്തിന് മുന്നിലേക്ക് എറിഞ്ഞു കൊന്ന സനല്‍ കുമാറിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് ഭാര്യ വിജി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 22 ദിവസത്തിന് ശേഷമാണ് വിജിയുടെ സമരം അവസാനിപ്പിച്ചത്.

സിഎസ്‌ഐ സഭ ഇടപെട്ട സാഹചര്യത്തിലാണ് സമരം അവസാനിക്കുന്നത്. മുഖ്യമന്ത്രിയിലും സര്‍ക്കാരിലും തനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അതേസമയം വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് സമരത്തിന് ഇറങ്ങിയതെന്നും അവര്‍ അറിയിച്ചു. തന്റെ രണ്ട് മക്കളെയും പോറ്റാനുള്ള സഹായമാണ് സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍