UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വഞ്ചകന്‍, ഒറ്റുകാരന്‍’: ജവാന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ പ്രകാശ് രാജിന് നേരെ സംഘപരിവാര്‍ തെറിവിളിയും കയ്യേറ്റവും

പ്രകാശ് രാജ് വഞ്ചകനും ഒറ്റുകാരനുമാണെന്നുമാണ് സംഘപരിവാര്‍ അനുകൂലികളായ ആള്‍ക്കൂട്ടം ആരോപിച്ചത്

കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ നടന്‍ പ്രകാശ് രാജിന് നേരെ സംഘപരിവാര്‍ കയ്യേറ്റം. ഭീകരാക്രമണത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയായ സൈനികന്‍ ഗുരുവിന്റെ ഗ്രാമത്തിലെത്തിയപ്പോഴാണ് ആക്രമണം നേരിട്ടത്. മെല്ലഹള്ളി ഗ്രാമത്തില്‍ വച്ച് ഇന്നലെയാണ് സംഭവം.

കെഎം ഡോഡ്ഡി മേഖലയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രകാശ് രാജ് സമാധാനം പാലിക്കണമെന്നും വ്യക്തിപരമായ തരംതിരിവുകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഈ വിഷമകരമായ സമയത്ത് രാജ്യത്തിന്റെ നേതൃത്വത്തിന് പിന്നില്‍ അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഈ വേദനജനകമായ സമയത്ത് പരസ്പരം ഭിന്നിക്കരുത്. ഏതെങ്കിലും ശത്രുക്കള്‍ ആക്രമിക്കാനെത്തുകയാണെങ്കില്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് ഒന്നിച്ച് നില്‍ക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്.’ അദ്ദേഹം പറഞ്ഞു.

പ്രകാശ് രാജ് ഇത്രയും പറഞ്ഞപ്പോഴേക്കും ഒരു വിഭാഗം ആളുകള്‍ പ്രസംഗം തടസ്സപ്പെടുത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഓര്‍മ്മിപ്പിച്ച് പ്രകാശ് രാജ് പ്രസംഗം തുടരാന്‍ ശ്രമിച്ചെങ്കിലും കുറെയാളുകള്‍ വേദിയിലേക്ക് ഇടിച്ചു കയറുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. അദ്ദേഹത്തില്‍ മൈക്ക് പിടിച്ചുവാങ്ങിയ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇന്ത്യന്‍ ദേശീയതയെയും സൈന്യത്തെയും നിരന്തരം അപമാനിക്കുന്നയാളാണ് പ്രകാശ് രാജെന്നും അദ്ദേഹം വഞ്ചകനും ഒറ്റുകാരനുമാണെന്നുമാണ് സംഘപരിവാര്‍ അനുകൂലികളായ ആള്‍ക്കൂട്ടം ആരോപിച്ചത്. പ്രകാശ് രാജ് സൈനികന് അന്ത്യോപചാരം അര്‍പ്പിക്കുന്നത് കാപട്യമാണെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ പോലീസ് ഇടപെട്ട് അദ്ദേഹത്തെ ഇവിടെ നിന്നും മാറ്റി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍