UPDATES

ട്രെന്‍ഡിങ്ങ്

പികെ ശശിക്കെതിരായ നടപടിയില്‍ പൂര്‍ണ തൃപ്തി, തുടര്‍ നടപടികള്‍ക്കില്ല: പരാതിക്കാരി

പെണ്‍കുട്ടിയുടെ പരാതിയില്‍ പി കെ ശശിയെ സിപിഎം സംസ്ഥാന സമിതി ആറ് മാസത്തേക്ക് ഇന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു

ശശിക്കെതിരായ നടപടിയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും തുടര്‍ നടപടികള്‍ക്കോ പരസ്യ പ്രതികരണത്തിനോ താനില്ലെന്നും എംഎല്‍എ പി കെ ശശിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയ ഡിവൈഎഫ്‌ഐ നേതാവായ പെണ്‍കുട്ടി പ്രതികരിച്ചു.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എയായ പി കെ ശശിയെ സിപിഎം സംസ്ഥാന സമിതി ആറ് മാസത്തേക്ക് ഇന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതര സ്വഭാവമുള്ളതാണ് പരാതിയെന്ന് സംസ്ഥാന സമിതി വിലയിരുത്തി. കാര്യമായ നടപടികള്‍ സ്വീകരിക്കാതെ ശശിയെ സംരക്ഷിച്ച് നിര്‍ത്തുമെന്നാണ് ഇന്ന് രാവിലെ വരെ അഭ്യൂഹം പരന്നത്. എന്നാല്‍ കടുത്ത നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചത്.

നാല് മാസത്തിലേറെയായി യുവതി പരാതി നല്‍കിയിട്ട്. പരാതി പൂഴ്ത്താനും നടപടി വൈകിപ്പിക്കാനും ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അച്ചടക്കം പാലിച്ച് പോലീസിന് പരാതി നല്‍കാനോ പരാതി മറ്റേതെങ്കിലും വിധത്തില്‍ പുറത്തുവിടാനോ ഇവര്‍ തയ്യാറായിരുന്നില്ല. ലഘുവായ നടപടിയായാല്‍ പെണ്‍കുട്ടി പരാതി പുറത്തുവിടുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ടായിരുന്നെന്നും വാര്‍ത്തയുണ്ട്.

അതേസമയം ലൈംഗിക അതിക്രമത്തിന് അല്ല ഫോണിലൂടെ മോശമായി സംസാരിച്ചതിനാണ് നടപടിയെടുത്തത്. ഒരു നേതാവിന് യോജിച്ച രീതിയിലല്ല ശശി പെണ്‍കുട്ടിയോട് സംസാരിച്ചതെന്ന് തെളിഞ്ഞതായി തീരുമാനം അറിയിച്ചുകൊണ്ട് പാര്‍ട്ടി അന്വേഷണ കമ്മിറ്റി അംഗം പികെ ശ്രീമതി അറിയിച്ചു.

ലൈംഗിക അതിക്രമ പരാതി: പികെ ശശിയെ സിപിഎമ്മില്‍ നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

നീതി തേടിയുള്ള ആ പെൺകുട്ടിയുടെ മുന്നിലൂടെയാണ് ജനമുന്നേറ്റ ജാഥ നയിക്കുന്നതെന്ന ഓർമ വേണം

പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍