UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സത്‌നാം സിങ്ങിന്റെ കുടുംബത്തിന് പത്തു ലക്ഷം ധനസഹായം

മാതാ അമൃതാനന്ദമയി മഠത്തില്‍ വച്ചാണ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സത്‌നാം സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ കുടുംബത്തിന് വിചാരണക്കോടതിയുടെ വിധിക്കു വിധേയമായി പത്തു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം. ആശുപത്രിയിലെ സഹഅന്തേവാസികളുടെയും ജീവനക്കാരുടെയും മര്‍ദനമേറ്റാണ് സത്‌നാം സിങ്ങ് മരിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2012 ആഗസ്റ്റ് 4നാണ് സത്‌നാം സിങ്ങ് മരണപ്പെട്ടത്. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു.

സത്‌നാംസിംഗ് ഇവിടെ ജീവിക്കുന്നു

നാലുവര്‍ഷം മുമ്പ് മാതാ അമൃതാനന്ദമയി മഠത്തില്‍ വച്ചാണ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സത്‌നാം സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവച്ചാണ് സത്‌നാം സിംഗ് കൊല്ലപ്പെടുന്നത്. സത്‌നാം സിംഗിനൊപ്പം സെല്ലിലുണ്ടായിരുന്നവരുടെ മര്‍ദ്ദനമാണ് മരണകാരണമായതെന്നാണ് പൊലീസ് അനേഷണത്തില്‍ പറയുന്നതെങ്കിലും സത്‌നാം സിംഗിന്റെ വീട്ടുകാരും ഒരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ കൊലപാതകത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു.

സത്‌നാം സിംഗ് കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം; ഹരിയാനയിലല്ല, കേരളത്തില്‍; എന്തായി അന്വേഷണം?

സത്‌നാം സിംഗ്; തെളിവുകള്‍ മുന്നിലുണ്ടായിട്ടും കുറ്റവാളികള്‍ ഇപ്പോഴും ചിരിക്കുന്നതെന്തുകൊണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍