UPDATES

വിപണി/സാമ്പത്തികം

പുതിയ നിയന്ത്രണങ്ങളുമായി എസ്ബിഐ: മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് നെറ്റ് ബാങ്കിംഗുമില്ല

നെറ്റ്ബാങ്കിംഗ് തടസ്സപ്പെട്ടാലും മൊബൈല്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് അക്കൗണ്ട് വഴിയുള്ള ഇടപാടും എടിഎം കാര്‍ഡ് വഴിയുള്ള ഇടപാടുകളും തടസ്സപ്പെടില്ല

മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ നെറ്റ് ബാങ്കിംഗ് സംവിധാനം ലഭിക്കില്ലെന്ന് എസ് ബി ഐ. അതേസമയം നിലവില്‍ നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും എസ് ബി ഐ അറിയിച്ചു.

നെറ്റ്ബാങ്കിംഗ് തടസ്സപ്പെട്ടാലും മൊബൈല്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് അക്കൗണ്ട് വഴിയുള്ള ഇടപാടും എടിഎം കാര്‍ഡ് വഴിയുള്ള ഇടപാടുകളും തടസ്സപ്പെടില്ല. മൈ അക്കൗണ്ട് ആന്‍ഡ് പ്രൊഫൈല്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പ്രൊഫൈല്‍ ഒപ്ഷനില്‍ നിന്നും മൊബൈല്‍ നമ്പര്‍ അക്കൗണ്ടില്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് പരിശോധിക്കാനാകും.

ഭാര്യയുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് ഭര്‍ത്താവിന് പണം പിന്‍വലിക്കാനാവില്ല; ഇത് താന്‍ട എസ് ബി ഐ

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ ഊറ്റിയത് 1771 കോടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍