UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ വിവിപാറ്റ് എണ്ണണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സുപ്രിംകോടതി

20 ശതമാനം വിവിപാറ്റ് രസീത് എങ്കിലും എണ്ണണമെന്നായിരുന്നു കോണ്‍ഗ്രസ് ഗുജറാത്ത് ഘടകത്തിന്റെ ആവശ്യം

വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീതായ വിവിപാറ്റ് എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അംഗീകരിക്കാനാകില്ലെന്ന് സുപ്രിംകോടതി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിഷ്‌കരിക്കാനാണെങ്കില്‍ പ്രത്യേക ഹര്‍ജി നല്‍കണെന്നും കോടതി ആവശ്യപ്പെട്ടു. 20 ശതമാനം വിവിപാറ്റ് രസീത് എങ്കിലും എണ്ണണമെന്നായിരുന്നു കോണ്‍ഗ്രസ് ഗുജറാത്ത് ഘടകത്തിന്റെ ആവശ്യം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വിവിപാറ്റ് രസീതിലൂടെ അറിയാം. അതേസമയം വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന് പറയുന്നതിനുള്ള വിശദീകരണവും തെളിവും എന്താണെന്നും കോടതി ചോദിച്ചു. തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന സംവാദങ്ങള്‍ ഇപ്പോഴത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നടത്താം.

നിലവിലെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ച കോടതി കോണ്‍ഗ്രസിന് പിന്നീട് തെരഞ്ഞെടുപ്പ് പരിഷ്‌കരണ ഹര്‍ജി നല്‍കാമെന്നാണ് അറിയിച്ചത്. അതേസമയം ഗുജറാത്ത് പിസിസി സെക്രട്ടറി വ്യക്തിപരമായി ഹര്‍ജി നല്‍കിയതും കോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് പകരം പാര്‍ട്ടികള്‍ നേരിട്ട് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാത്തതെന്നായിരുന്നു ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍