UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെല്ലാനത്ത് താല്‍ക്കാലിക കടല്‍ഭിത്തി നിര്‍മ്മാണം പുരോഗമിക്കുന്നു

കഴിഞ്ഞ ദിവസം മേഖലയിലെ അഞ്ഞൂറോളം വീടുകളില്‍ വെള്ളം കയറിയിരുന്നു.

കടലാക്രമണം രൂക്ഷമായ ചെല്ലാനത്ത് താല്‍ക്കാലിക കടല്‍ഭിത്തി നിര്‍മ്മാണം പുരോഗമിക്കുന്നു. ജിയോ ബാഗുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. അതേസമയം ആവശ്യത്തിന് ജിയോ ബാഗുകള്‍ എത്തിച്ചിട്ടില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ജിയോ ബാഗുകളുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മണിക്കോറോളം വൈകിയെന്നാണ് പരാതി.

ജില്ലാ ഭരണകൂടമാണ് കടല്‍ ഭിത്തി നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം മേഖലയിലെ അഞ്ഞൂറോളം വീടുകളില്‍ വെള്ളം കയറിയിരുന്നു. സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കടല്‍ ഭിത്തി നിര്‍മ്മിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം കടല്‍ ഭിത്തി നിര്‍മ്മാണം ധ്രുതഗതിയിലാക്കിയത്.

കടല്‍ കയറ്റത്തെ ചെറുക്കുന്നതിനായി കടല്‍ഭിത്തിക്ക് സമീപം ജിയോ ട്യൂബ് നിര്‍മ്മിക്കാന്‍ മണ്ണ് നീക്കം ചെയ്ത ഭാഗത്തുകൂടിയാണ് വെള്ളം ഇരച്ചു കയറിയത്. കമ്പനിപ്പടി, മറുവക്കാട്, ബസാര്‍, വേളാങ്കണ്ണി, വച്ചാക്കല്‍ ഭാഗത്ത് മാത്രം 500ലേറെ വീടുകള്‍ വെള്ളത്തിലായി. ആളുകള്‍ക്ക് കിടന്നുറങ്ങാനോ പാചകം ചെയ്യാനോ സാധിക്കാത്ത വിധത്തിലാണ് വീടുകളില്ക്ക് വെള്ളം കയറിയത്.

read more:അമ്മ മരിച്ചതുപോലും ശിവാളിയെ അറിയിച്ചില്ല, കോഴിക്കോട്ട് അടിമയാക്കിയ യുവതിയുടെ ബന്ധുക്കളെ അട്ടപ്പാടിയില്‍ കണ്ടെത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍