UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷോപ്പിയാനില്‍ ഒരു ഭീകരനെയും മൂന്ന് യുവാക്കളെയും സൈന്യം വധിച്ചു

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഷോപ്പിയാന്‍ ജില്ലയിലെ പൊഹാന്‍ മേഖലയില്‍ വെടിവയ്പ്പുണ്ടായത്

ദക്ഷിണ കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഷോപ്പിയാന്‍ ജില്ലയില്‍ സൈന്യം ഭീകരനെന്ന് സംശയിക്കുന്ന ഒരാളെയും മൂന്ന് യുവാക്കളെയും വധിച്ചു. നേരിട്ടുള്ള വെടിവയ്പ്പാണ് ഷോപ്പിയാനില്‍ നടന്നതെന്നാണ് അവിടെ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിനുള്ള പ്രതികാര നടപടിയാണ് ഇന്നലെ നടന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഷോപ്പിയാന്‍ ജില്ലയിലെ പൊഹാന്‍ മേഖലയില്‍ വെടിവയ്പ്പുണ്ടായത്. കൊല്ലപ്പെട്ട മൂന്ന് യുവാക്കളും ഭീകരര്‍ക്ക് സഹായങ്ങളെത്തിക്കുന്നവരായിരുന്നുവെന്നാണ് ഒരു സൈനിക വക്താവ് പറഞ്ഞത്. അതേസമയം ഒരു കാറില്‍ സഞ്ചരിച്ചിരുന്ന മൂന്ന് സിവിലിയന്‍മാര്‍ മാത്രമായിരുന്നു അവരെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ദക്ഷിണ കാശ്മീരിലെ ത്രാല്‍ പോലീസ് സ്‌റ്റേഷന് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞതിന് പിന്നാലെയാണ് സൈന്യം നാല് പേരെ വധിച്ചിരിക്കുന്നു. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ആണ് ഗ്രനേഡ് ആക്രമണത്തിന് പിന്നില്‍. ഫെബ്രുവരി 26നായിരുന്നു ഈ സംഭവം. കൂടാതെ കഴിഞ്ഞ മാസം നടന്ന വ്യത്യസ്ത അക്രമണങ്ങളില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

ഷാഹിദ് അഹമ്മദ് ദര്‍ എന്ന ഭീകരനും സുഹൈല്‍ ഖലീല്‍ വാഗായ്, മൊഹമ്മദ് ഷാഹിദ് ഖാന്‍, ഷഹന്‍വാസ് അഹമ്മദ് വാഗെയ് എന്നിവരുമാണ് കൊല്ലപ്പെട്ടതെന്ന് ഗ്രേറ്റര്‍ കാശ്മീര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെല്ലാവരും ഷോപ്പിയാന്‍ സ്വദേശികളാണ്. ഷാഹിദ് അഹമ്മദ് ദറില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍