UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതപരിവര്‍ത്തനമെന്ന് ആരോപണം: കാരള്‍ സംഘത്തെ തടഞ്ഞു, വാഹനം കത്തിച്ചു

ഗ്രാമങ്ങളില്‍ മതംമാറ്റത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ബജ്രംഗദള്‍ ആക്രമണം നടത്തിയത്

മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്തുമസ് കാരള്‍ സംഘത്തെ ബജ്രംഗിദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. സത്‌ന സെന്റ് എഫ്രോം സെമിനാറിയില്‍ നിന്നും ഗ്രാമങ്ങളിലേക്ക് കാരള്‍ പോയ വൈദികരും വൈദിക വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘത്തെയാണ് തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രി വരെയും ഇവരെ വിട്ടയച്ചിട്ടില്ല. അതേസമയം അറസ്റ്റിലായവരെ സന്ദര്‍ശിക്കാന്‍ എത്തിയ വൈദികരുടെ കാറിന് അക്രമികള്‍ തീയിട്ടു. ഗ്രാമങ്ങളില്‍ മതംമാറ്റത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ബജ്രംഗദള്‍ ആക്രമണം നടത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍