UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനെ ആന ചവിട്ടി കൊന്നു

ഏതാനും ദിവസം മുമ്പുണ്ടായ ഒരു കാട്ടുതീയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായാണ് ഇദ്ദേഹം ഇവിടെയെത്തിയത്

നാഗര്‍ഹോള്‍ ടൈഗര്‍ റിസര്‍വിന്റെ ഡയറക്ടറും വനം കണ്‍സര്‍വേറ്ററുമായ സീനിയര്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ എസ് മണികണ്ഠനെ(45) ആന ചവിട്ടിക്കൊന്നു. ഡിബി കുപ്പെ റെയ്ഞ്ചില്‍ ഇന്നലെയാണ് സംഭവം. കബനി നദിയുടെ തീരത്ത് കകനകോട്ടെയില്‍ ഏതാനും ദിവസം മുമ്പുണ്ടായ ഒരു കാട്ടുതീയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായാണ് ഇദ്ദേഹം ഇവിടെയെത്തിയത്. ജിപിഎസിന്റെ സഹായത്തോടെ ഏതാനും ജീവനക്കാര്‍ക്കൊപ്പം നിര്‍ദ്ദിഷ്ട പ്രദേശത്തേക്ക് നടക്കുന്നതിനിടെ ഒറ്റക്കൊമ്പന്‍ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു.

അന്തിമ ചടങ്ങുകള്‍ക്കായി മണികണ്ഠന്റെ മൃതദേഹം എത്തിച്ചപ്പോള്‍

പിന്നീട് എച്ച്ഡി കോട്ടെയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. വനത്തിന്റെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ജയറാം സംഭവം സ്ഥിരീകരിച്ചു. 2001 ബാച്ചിലെ ഉദ്യോഗസ്ഥനാണ് മധുര സ്വദേശിയായ മണികണ്ഠന്‍. ഭാര്യയും ഒരു മകനും ഒരു മകളുമാണ് ഇദ്ദേഹത്തിനുള്ളത്. മൈസൂരിലെ കെ ആര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടക്കുമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍