UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്എഫ്‌ഐ വര്‍ഗ്ഗീയ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നെന്ന് എംഎസ്എഫ്

എസ്എഫ്‌ഐയ്ക്ക് വര്‍ഗ്ഗീയ സംഘടനകള്‍ക്കെതിരെ സംസാരിക്കാന്‍ അവകാശമില്ലെന്നും എംഎസ്എഫ്

കോളേജ് ക്യാമ്പസുകളില്‍ എംഎസ്എഫിനെ പരാജയപ്പെടുത്താന്‍ ക്യാമ്പസ് ഫ്രണ്ടുമായി മുന്നണിയുണ്ടാക്കി വര്‍ഗ്ഗീയ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നത് എസ്എഫ്‌ഐ ആണെന്ന് എംഎസ്എഫ്. മലപ്പുറം ജില്ലയിലെ മങ്കട ജെംസ് കോളേജില്‍ യുയുസി സ്ഥാനം ക്യാമ്പസ് ഫ്രണ്ട് നേതാവിന് നല്‍കി അവിശുദ്ധ കൂട്ടുകെട്ടാണ് എസ്എഫ്‌ഐ സ്ഥാപിച്ചത്.

എസ്എഫ്‌ഐയ്ക്ക് വര്‍ഗ്ഗീയ സംഘടനകള്‍ക്കെതിരെ സംസാരിക്കാന്‍ അവകാശമില്ലെന്നും എംഎസ്എഫ് നേതൃത്വം കുറ്റപ്പെടുത്തി. എസ്എഫ്‌ഐയുടെ ഏകാധിപത്യ സ്വഭാവം കാരണം കേരളത്തിലെ 60 കോളേജുകളില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ എത്രമാത്രം അപകടകരമാണെന്ന് മഹാരാജസിലെ അഭിമന്യൂവിന്റെ കൊലപാതകം തെളിയിക്കുന്നുവെന്നും എംഎസ്എഫ് കൂട്ടിച്ചേര്‍ത്തു.

വര്‍ഗ്ഗീയതയും ജനാധിപത്യ ധ്വംസനവും കേരളത്തിലെ ക്യാമ്പസുകളില്‍ നിന്നും തുടച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് യാത്ര 13ന് എറണാകുളത്ത് നിന്നും ആരംഭിക്കും. മുഴുവന്‍ ക്യാമ്പസുകളിലൂടെയും കടന്നുപോകുന്ന യാത്ര തിരുവനന്തപുരത്ത് സമാപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍