UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് എസ്എഫ്‌ഐ

ട്രാന്‍സ്ജന്‍ഡറില്‍പ്പെട്ടവര്‍ക്ക് ഹോസ്റ്റലുകളില്‍ പ്രവേശനം ഉറപ്പാക്കണമെന്നും പ്രമേയത്തില്‍ പറയുന്നു

ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം. ഇന്ത്യയാകെ ഈ സമൂഹമുണ്ടെന്നും ഇവരില്‍ ഭൂരിഭാഗവും വടക്ക് പടിഞ്ഞാറന്‍ മേഖലകളിലാണെന്നും സമ്മേളനത്തിന്റെ പ്രമേയത്തില്‍ പറയുന്നു. ദക്ഷിണേഷ്യന്‍ സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമില്ലാത്തതാണ് ഇതിന് പ്രധാന കാരണം.

ദേശീയ നയം ഇല്ലാത്തതിനാല്‍ ഇവരുടെ പൗരാവകാശങ്ങളും മൗലികാവകാശങ്ങളും അവഗണിക്കുകയാണ്. ഇന്ത്യയിലാദ്യമായി ട്രാന്‍സ്ജന്‍ഡര്‍ പോളിസി രൂപീകരിക്കാന്‍ കേരളത്തിന് സാധിച്ചെങ്കിലും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവര്‍ക്ക് കൊച്ചി മെട്രോയില്‍ തൊഴില്‍ നല്‍കിയത് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഈ വിഭാഗക്കാര്‍ക്ക് പലയിടങ്ങളിലും താമസം പോലും നിഷേധിക്കുകയാണ്. വനിതകളുടെയും പുരുഷന്മാരുടെയും ഹോസ്റ്റലുകളില്‍ ഇവര്‍ക്ക് പ്രവേശനമില്ല. ട്രാന്‍സ്ജന്‍ഡറില്‍പ്പെട്ടവര്‍ക്ക് ഹോസ്റ്റലുകളില്‍ പ്രവേശനം ഉറപ്പാക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

ഇവര്‍ മുഖ്യധാരയില്‍ വരാത്തതിന് പ്രധാന കാരണം വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാണെന്നും സ്‌കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും ഇവര്‍ക്ക് സംവരണം നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍