UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരികള്‍ക്ക് വേണ്ടി ഷെഹ്ല റാഷിദിന്റെ ചലഞ്ച്; 35 മിനിറ്റ് മൊബൈല്‍ ഓഫാക്കാന്‍ ആഹ്വാനം

പ്രത്യേക പദവികള്‍ എടുത്ത് മാറ്റുന്നതിന് മുന്നോടിയായി ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചത്.

കാശ്മീരികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ സമൂഹത്തോട് ആഹ്വാനം ചെയ്ത് ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റ് നേതാവ് ഷെഹ്ല റാഷിദിന്റെ ട്വീറ്റ്. ഇന്ത്യയില്‍ എല്ലായിടത്തും ജനങ്ങള്‍ അനൗദ്യോഗികമായി ഒത്തുചേര്‍ന്ന് 35 മിനിറ്റ് മൊബൈല്‍ ഫോണുകള്‍ സ്വച്ച് ഓഫ് ചെയ്ത് മിണ്ടാതിരിക്കണമെന്നാണ് ഷെഹ്ല റാഷിദിന്റെ ചലഞ്ച്.

‘കാശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കിയിട്ട് 35ാം ദിനമാണിന്ന്. ഇന്നൊരു ചലഞ്ച് മുന്നോട്ടുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. എല്ലായിടത്തും ജനങ്ങള്‍ അനൗദ്യോഗികമായി ഒത്തുചേര്‍ന്ന് വെറും 35 മിനിട്ട് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് മിണ്ടാതിരിക്കുക. കാശ്മീരികളോട് ഐക്യപ്പെടാന്‍ ശ്രമിക്കുക.’ പ്രത്യേക പദവികള്‍ എടുത്ത് മാറ്റുന്നതിന് മുന്നോടിയായി ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചത്. പിന്നീട് ചിലയിടങ്ങളില്‍ ലാന്‍ഡ് ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയെങ്കിലും ഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഈ സാഹാചര്യത്തിലാണ് ഷെഹ്ലയുടെ ട്വീറ്റ്.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഷെഹ്ല സൈന്യത്തിനെതിരെ ആരോപണമുന്നയിച്ചു കൊണ്ട് ഷെഹ്ലയിട്ട ട്വീറ്റിന്റെ പേരില്‍ കഴിഞ്ഞദിവസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യദ്രോഹം, മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കലാപം ലക്ഷ്യമിട്ട് ബോധപൂര്‍വം പ്രകോപനമുണ്ടാക്കല്‍, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് ഷെഹ്ലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

ഇതുകൊണ്ടൊന്നും തന്നെ നിശബ്ദയാകാന്‍ കഴിയില്ലെന്നായിരുന്നു ഇതിനോട് ഷെഹ്ല പ്രതികരിച്ചത്.

also read:സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, കോടതിയെ വിമര്‍ശിക്കാം; ഭൂരിപക്ഷ മേധാവിത്ത വാദം നിയമമാക്കാനാകില്ല: ജസ്റ്റിസ് ദീപക് ഗുപ്ത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍