UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട് വീടിന് നേരെ വെടിവയ്പ്പ്: കിടപ്പുമുറിയുടെ ജനല്‍ച്ചില്ല് തകര്‍ന്നു

ആരാണ് വെടിവച്ചതെന്ന് കണ്ടെത്താനായിട്ടില്ല

കോഴിക്കോട് കിനാലൂരില്‍ വീടിന് നേരെ വെടിവയ്പ്പ്. വെടിയേറ്റ് വീടിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

കിനാലൂര്‍ പാറത്തലക്കല്‍ ബാബുരാജിന്റെ വീടിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. കിടപ്പുമുറിയുടെ ജനലിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. വെടിയുണ്ട ചുമരില്‍ തറച്ചു. ആര്‍ക്കും പരിക്കില്ല. അതേസമയം ആരാണ് വെടിവച്ചതെന്ന് കണ്ടെത്താനായിട്ടില്ല. തനിക്ക് ആരുമായും പ്രശ്‌നങ്ങളില്ലെന്നും വെടിവയ്പ്പിന്റെ കാരണം അറിയില്ലെന്നും ബാബുരാജ് അറിയിച്ചു. വെടിയുണ്ടയുടെ അവശിഷ്ടങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ വനത്തില്‍ പന്നിയെ വെടിവയ്ക്കാന്‍ എത്തിയവര്‍ അബദ്ധത്തില്‍ വെടിവച്ചതാകാമെന്ന നിഗമനത്തിലാണ് അവര്‍. ഈ പ്രദേശത്ത് പന്നിയെ വേട്ടയാടാന്‍ നിരവധി ആളുകള്‍ എത്താറുണ്ടെന്ന് നാട്ടുകാരും പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍