UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെച്ചൂരിയുടെ പേര് ലെനിനെന്നോ സ്റ്റാലിനെന്നോ അല്ല അമ്മയിട്ടത്; സീതാറാമിലെ ഹൈന്ദവ ബന്ധം സൂചിപ്പിച്ച് ബിപ്ലബ് കുമാര്‍

പിണറായിയുടെ വഴി മണിക് സര്‍ക്കാരിന്റെ അതേ വഴിയെന്നും തൃപുര മുഖ്യമന്ത്രി

സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് അദ്ദേഹത്തിന്റെ അമ്മയിട്ട പേര് ലെനിനെന്നോ സ്റ്റാലിനെന്നോ അല്ലെന്ന് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. യെച്ചൂരിയുടെ പേരിലെ ഹൈന്ദവ ദൈവങ്ങളുടെ ബന്ധം ചൂണ്ടിക്കാട്ടിയാണ് ബിപ്ലബ് കുമാര്‍ ഇങ്ങനെ പറഞ്ഞത്.

ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊച്ചിയിലെത്തിയ ബിപ്ലബ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് ഇങ്ങനെ പറഞ്ഞത്. അതേസമയം ത്രിപുരയിലെ കഴിഞ്ഞ സര്‍ക്കാരിന്റെ അതേ അവസ്ഥയിലേക്കാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ പോകുന്നതെന്നും ബിപ്ലബ് കുമാര്‍ ആരോപിച്ചു. നാടിന്റെ വികസനമല്ല പാര്‍ട്ടിയുടെ വികസനമാണ് മണിക് സര്‍ക്കാരിന്റെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

കര്‍ണാടകയിലെ പ്രതിഫലനമല്ല, ത്രിപുരയിലെ ബിജെപി വിജയത്തിന്റെ പ്രതിഫലനമാകും ചെങ്ങന്നൂരില്‍ സംഭവിക്കുകയെന്നും ബിപ്ലബ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍