UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെ പോലെ ആയാല്‍ പോരാ: കോണ്‍ഗ്രസിനെ ഉപദേശിച്ച് ശിവസേന

അത്താഴ വിരുന്നു കൊണ്ട് മാത്രം ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസിന്‌ മുന്നോട്ട് പോകാനാകില്ലെന്നും സാമ്‌നയിലെ ലേഖനം

നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും കോണ്‍ഗ്രസിനെ ഉപദേശിച്ചും ശിവസേന. നയതന്ത്രത്തിലും പ്രതിരോധത്തിലുമുള്‍പ്പെടെയുള്ള മോദി സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന വിമര്‍ശനം ഉന്നയിക്കുന്നത്.

രാഷ്ട്രത്തലവന്മാരെ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ടെങ്കിലും നയതന്ത്രത്തില്‍ കാര്യമായ നേട്ടമൊന്നും ഇന്ത്യയ്ക്ക് കൈവരിക്കാനായിട്ടില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടും പാകിസ്ഥാന്റെ മനോഭാവം മാറ്റിയെടുക്കാന്‍ സാധിക്കാത്തതും മോദി സര്‍ക്കാരിന്റെ വീഴ്ചയാണ്.

അതേസമയം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കായി സോണിയ ഗാന്ധി ഒരുക്കിയ അത്താഴ വിരുന്നിനെയും സേന പരിഹസിച്ചു. അത്താഴ വിരുന്നു കൊണ്ട് മാത്രം ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസിന്‌ മുന്നോട്ട് പോകാനാകില്ലെന്നും സാമ്‌ന ചൂണ്ടിക്കാട്ടി. ശക്തനായ നേതാവിനെയും ശക്തമായ നിലപാടുകളുമാണ് രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സാമ്‌ന വ്യക്തമാക്കി. യുപി, ബിഹാര്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍