UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീജിത്തിന്റെ സമരം: റിലേ നിരാഹാര സമരത്തിനൊരുങ്ങി സോഷ്യല്‍ മീഡിയ പ്രതിനിധികള്‍

ഒറ്റയാള്‍ സമരമായി 766 ദിവസം പിന്നിട്ട ശ്രീജിത്തിന്റെ സമരം വലിയ ജനകീയ പ്രക്ഷോഭമായി തന്നെ രണ്ടാം ദിവസവും തുടരുകയാണ്

സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നില്‍ നടക്കുന്ന ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ പേര് രംഗത്ത്. ഒറ്റയാള്‍ സമരമായി 766 ദിവസം പിന്നിട്ട ശ്രീജിത്തിന്റെ സമരം വലിയ ജനകീയ പ്രക്ഷോഭമായി തന്നെ രണ്ടാം ദിവസവും തുടരുകയാണ്. ഇന്നലെ രാവിലെ മുതലാണ് സോഷ്യല്‍ മീഡിയയിലൂടെ സംഘടിച്ച ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്.

ശ്രീജിത്തിനൊപ്പം ഇന്നുമുതല്‍ റിലേ നിരാഹാരം ആരംഭിക്കാനാണ് സോഷ്യല്‍ മീഡിയ പ്രതിനിധികളുടെയും തീരുമാനം. കൂടാതെ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയിലും ഒട്ടനവധി പേരാണ് ശ്രീജിത്തിനൊപ്പം സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായിരുന്നത്. ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇവര്‍ മെഴുകുതിരി തെളിച്ച് പ്രകടനം നടത്തി.

പാറശാല പോലീസിന്റെ കസ്റ്റിഡിയിലിരിക്കെ ലോക്ക്അപ്പ് മര്‍ദ്ദനത്തില്‍ മരിച്ച അനുജന്‍ ശ്രീജീവിന് നീതി ലഭിക്കണമെന്നും അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരം ആരംഭിച്ചത്. അഴിമുഖം ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ശ്രീജിത്തിന് പിന്തുണയുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തിരുവനന്തപുരത്ത് എത്തിച്ചേരുകയുമായിരുന്നു.

ശ്രീജിത്തിന്റെ സമരം: കുമ്മനടിച്ച് സംഘപരിവാര്‍ ട്രോള്‍ ഗ്രൂപ്പ് ഔട്ട്‌സ്‌പോക്കണ്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍