UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കൈമാറി; വിവരങ്ങള്‍ മുഖ്യമന്ത്രി പറയുമെന്ന് ജസ്റ്റിസ് ശിവരാജന്‍

നാല് വോള്യങ്ങളുള്ള റിപ്പോര്‍ട്ടാണ് താന്‍ സമര്‍പ്പിച്ചതെന്ന് ജസ്റ്റിസ് ശിവരാജന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന് പ്രതിസന്ധി സൃഷ്ടിച്ച സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി. കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ശിവരാജന്‍ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഒരു വലിയ പെട്ടിയിലാക്കി റിപ്പോര്‍ട്ട് കൈമാറിയത്.

അന്വേഷണത്തിനായി കമ്മിഷന്‍ രൂപീകരിച്ച് നാല് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരുമാസം മാത്രം അവശേഷിക്കുമ്പോഴാണ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ജസ്റ്റിസ് ശിവരാജന്‍ തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ നിന്നുമാണ് സെക്രട്ടേറിയറ്റിലേക്ക് തിരിച്ചത്.

റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു സൂചനയും ജസ്റ്റിസ് ശിവരാജന്‍ നല്‍കിയിട്ടില്ല. ഒന്നും പേടിക്കേണ്ട, സമാധാനമായിരിക്കൂ എന്ന് മാത്രമാണ് അദ്ദേഹം ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നാല് വോള്യങ്ങളുള്ള റിപ്പോര്‍ട്ടാണ് താന്‍ സമര്‍പ്പിച്ചതെന്ന് ശിവരാജന്‍ പിന്നീട് വെളിപ്പെടുത്തി. മുഖ്യമന്ത്രി തന്നെ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും അതിനാല്‍ താനൊന്നും പറയുന്നില്ലെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ കൂടുതല്‍ പറയാമെന്നും അദ്ദേഹം പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍