UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അതീവ ഗുരുതരമെന്ന് വിഎം സുധീരന്‍

റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അതീവ ഗുരുതരമാണെന്ന് വിഎം സുധീരന്‍. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച കമ്മിഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് അറിയിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ചത്.

റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കും ആരോപണ വിധേയരായ മറ്റുള്ളവര്‍ക്കുമെതിരെ അഴിമതി, കൈക്കൂലി, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍