UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണം നല്‍കാത്തതിന് വിഷം കലര്‍ത്തിയ മദ്യം നല്‍കി അച്ഛനെ കൊന്നു; എട്ട് കഷണങ്ങളായി മുറിച്ച് ബക്കറ്റുകളിലാക്കി

പോലീസ് വീടിനകത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ എട്ട് പ്ലാസ്റ്റിക് ബക്കറ്റുകളിലായി തല, കൈകള്‍, കാലുകള്‍, മറ്റ് ശരീരഭാഗങ്ങള്‍ എന്നിവ സൂക്ഷിച്ചു വച്ചത് കണ്ടെത്തി

തെലുങ്കാനയില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ അച്ഛനെ കൊന്ന് എട്ട് കഷണങ്ങളാക്കി ബക്കറ്റിലാക്കി. വിഷച്ചെടി കലര്‍ത്തിയ മദ്യം കുടിപ്പിച്ചാണ് മകന്‍ അച്ഛനെ കൊന്നത്. സെക്കന്തരാബാദിലെ മല്‍ക്കാജ്ഗിരി പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത മുന്‍ റെയില്‍വേ ജീവനക്കാരനായ മാരുതി കിഷന്‍(80) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ കിഷന്‍(39) ഒളിവിലാണ്.

തൊഴില്‍രഹിതനും അവിവാഹിതനുമാണ് കിഷന്‍. പിതാവിനോട് പണം ചോദിക്കുകയും തര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവായിരുന്നു. മദ്യത്തില്‍ ഇയാള്‍ ചെറിയ തോതില്‍ വിഷച്ചെടി (ദറ്റൂര) കലര്‍ത്തി നല്‍കിയിരുന്നു. ഈ മദ്യം കഴിച്ച് മാരുതി മയങ്ങിപ്പോകുന്നതും പതിവായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇയാള്‍ കൂടുതല്‍ അളവില്‍ വിഷച്ചെടി കലര്‍ത്തി. കഴിച്ചതും മാരുതി മരിച്ചു. കറിക്കത്തി ഉപോഗിച്ച് മൃതദേഹം കഷണങ്ങളാക്കുകയും പ്ലാസ്റ്റിക് ബക്കറ്റുകളിലാക്കുകയുമായിരുന്നുവെന്ന് എസ് പി സന്ദീപ് ഗോണ്‍ പറഞ്ഞു.

മദ്യപാനിയായ കിഷന്‍ വീട്ടുകാരുമായി വഴക്കിടുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്യാറുണ്ട്. കൊലപാതകത്തെപ്പറ്റി അയല്‍ക്കാരോടും മറ്റും പറയരുതെന്ന് അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി. രണ്ട് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചതോടെ അയല്‍ക്കാര്‍ പരാതിപ്പെട്ടു. വീട്ടുപരിസരത്ത് പരിശോഘിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീട്ടുകാര്‍ സഹകരിക്കാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കി.

പോലീസ് വീടിനകത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ എട്ട് പ്ലാസ്റ്റിക് ബക്കറ്റുകളിലായി തല, കൈകള്‍, കാലുകള്‍, മറ്റ് ശരീരഭാഗങ്ങള്‍ എന്നിവ സൂക്ഷിച്ചു വച്ചത് കണ്ടെത്തി. മൃതദേഹം കുഴിച്ചിടുന്നത് അയല്‍ക്കാര്‍ കാണുമെന്നതിനാലാണ് മുറിച്ച് സൂക്ഷിച്ചത്. മാരുതി കിഷന് രണ്ട് ആണും രണ്ട് പെണ്ണും ഉള്‍പ്പെടെ നാല് മക്കളാണ്. മൂത്ത മകനെ കുട്ടിക്കാലം മുതല്‍ കാണാനില്ല. ഒരു മകളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകളും പ്രതിയായ മകനും മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം.

also read:4 ലക്ഷം ചിലവാക്കി മന്ത്രി രാജുവിന്റെ വെയ്റ്റിംഗ് ഷെല്‍ട്ടര്‍; പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് കൊടുക്കുന്നതും ഇതേ തുകയല്ലേ എന്ന് സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍