UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മയെ കൊന്ന തനിക്ക് വധശിക്ഷ വേണമെന്ന് മകന്‍

കോടതി നല്‍കിയ ശിക്ഷ ജീവപര്യന്തവും 10,000 രൂപ പിഴയും

അമ്മയെ കൊലപ്പെടുത്തിയ തനിക്ക് വധശിക്ഷ വേണമെന്ന ആവശ്യവുമായി മകന്‍. ചെങ്ങന്നൂര്‍ ആല പെണ്ണൂര്‍ക്കര പുല്ലോംതാഴത്ത് ശ്രീകാന്ത് ഭവനില്‍ ശ്രീധരന്റെ ഭാര്യ ഭാസുരാംഗിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ പ്രേമചന്ദ്രനാണ് തനിക്ക് വധശിക്ഷ വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്.

എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി ജോണി സെബാസ്റ്റിയന്‍ ചോദിച്ചപ്പോഴാണ് പ്രതി വധശിക്ഷ ആവശ്യപ്പെട്ടത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 2015 ഒക്ടോബര്‍ 25നാണ് മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ജീവപര്യന്തം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ബിഎസ്എന്‍എല്‍ തിരുവല്ല ജനറല്‍ മാനേജരുടെ ഓഫീസില്‍ പ്യൂണ്‍ ആയിരുന്നു പ്രേമചന്ദ്രന്‍. മാനസികാസ്വാസ്ഥ്യവും അക്രമവാസനയും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആറ് മാസമായി വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പുറത്തിറങ്ങണമെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭാസുരാംഗി തന്നെയാണ് വാതില്‍ തുറന്നു കൊടുത്തത്. പിന്നീട് വെള്ളം കോരാനായി കിണറ്റിന്‍കരയിലേക്ക് പോയ ഭാസുരാംഗിയെ പ്രേമചന്ദ്രന്‍ കോടാലികൊണ്ട് പിന്നില്‍ നിന്നും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മറ്റ് മക്കളുടെ വീടുകളില്‍ മാറിമാറി താമസിച്ചിരുന്ന ഭാസുരാംഗി നാല് ദിവസം മുമ്പാണ് കുടുംബ വീട്ടിലേക്ക് മടങ്ങിയെത്തിയത്. പ്രേമചന്ദ്രന് കാലിന് സുഖമില്ലാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍