UPDATES

ട്രെന്‍ഡിങ്ങ്

ഒ രാജഗോപാലിന്റെ വെളിപ്പെടുത്തല്‍ ചരിത്രപരമായ നാഴികക്കല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

മകരവിളക്കിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതാണ് രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കല്‍

ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് തിരിച്ച് നല്‍കണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. അതേസമയം മകരവിളക്ക് മനുഷ്യന്‍ തെളിയിക്കുന്നതാണെന്ന രാജഗോപാലിന്റെ വെളിപ്പെടുത്തല്‍ ചരിത്രപരമായ നാഴികക്കല്ലാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.

മകരവിളക്കിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതാണ് രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കല്‍. ഈ വെളിപ്പെടുത്തല്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും സ്പീക്കര്‍ അറിയിച്ചു. അതേസമയം മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് തിരികെ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍