UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണ്ഡലകാലം സംഘര്‍ഷഭരിതമായിരിക്കുമെന്ന് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്‌

ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും മണ്ഡലകാലത്തും ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമാണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും മണ്ഡലകാലത്തും ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷല്‍ കമ്മിഷണര്‍ എം മനോജാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചിത്തിര ആട്ടത്തിന് നട തുറന്നപ്പോള്‍ വത്സന്‍ തില്ലങ്കരിയും ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരാദാസും ഇരുമുടിക്കെട്ടില്ലാതെ പടി കയറിയത് വിവാദമായിരുന്നു.

ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠരര് രാജീവരും പറഞ്ഞു. തന്ത്രിക്കും രാജകുടുംബത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ കയറാനാകൂവെന്നാണ് പറഞ്ഞത്.

തേങ്ങയേറ്, നടുവിരൽ നമസ്കാരം, പതിനെട്ടാം പടിയിലെ ആചാര ലംഘനം; വിശ്വാസത്തിന്റെ പേരിലുള്ള പേക്കൂത്തുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ

‘ലുലു മാളിൽ കയറിയിറങ്ങുന്ന പോലെയാണോ പതിനെട്ടാം പടി കയറുക’ : വത്സൻ തില്ലങ്കേരിയുടെ ആചാര ലംഘനത്തെ കുറിച്ച് ശോഭ സുരേന്ദ്രനോട് അഭിലാഷ് മോഹനൻ

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍