UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തന്നെ ഒന്നാം പ്രതി

ദിലീപ് പറഞ്ഞത് അനുസരിച്ചാണ് നടിയെ ആക്രമിച്ചതെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ മുഖ്യപ്രതിയാക്കുന്നത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കുറ്റപത്രം തയ്യാറാണെന്നും ഉടന്‍ സമര്‍പ്പിക്കുമെന്നും റൂറല്‍ എസ് പി എ വി ജോര്‍ജ്ജ് വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ വിലയിരുത്താനും കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാനുമാണ് യോഗം ചേര്‍ന്നത്. ആലുവ പോലീസ് ക്ലബ്ബില്‍ ചേരാന്‍ തീരുമാനിച്ച യോഗം പിന്നീട് കൊച്ചി പൊലീസ് സേഫ് ഹൗസിലാണ് ചേര്‍ന്നത്. ദിലീപ് പറഞ്ഞത് അനുസരിച്ചാണ് നടിയെ ആക്രമിച്ചതെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ മുഖ്യപ്രതിയാക്കുന്നത്. നടിയെ ആക്രമിച്ച വ്യക്തികള്‍ക്ക് നടിയോട് മുന്‍വൈരാഗ്യമില്ലെന്നും ദിലീപിന് വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കൂട്ടബലാത്സംഗവും ഗൂഢാലോചനയും ഒരുമിച്ച് ദിലീപിനെതിരെ ചുമത്തുന്നതില്‍ തെറ്റില്ലെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ സുരേശന്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും ഫോണിലൂടെ നിയമപരമായ സംശയങ്ങള്‍ തീര്‍ത്തുകൊടുത്തിരുന്നു. ദിലീപിനെതിരെ ഇരുപതിലധികം ശക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍