UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത്: ആഭ്യന്തരം വേണമെന്ന് നിതിന്‍ പട്ടേല്‍; മന്ത്രിയാക്കിയില്ലെങ്കില്‍ 10 എംഎല്‍എമാര്‍ക്കൊപ്പം രാജിയെന്ന് ത്രിവേദി

ദക്ഷിണ ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എമാരും വകുപ്പ് വിഭജനത്തില്‍ അതൃപ്തരാണ്‌

ഗുജറാത്ത് മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തിന്റെ പേരില്‍ തര്‍ക്കം. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് തര്‍ക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റെടുത്ത് മൂന്ന് ദിവസങ്ങള്‍ക്കകമാണ് വകുപ്പ് വിഭജനം സംബന്ധിച്ച യോഗം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ് വിഭജനം സംബന്ധിച്ച് പ്രമുഖ നേതാക്കള്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചത് ബിജെപിയ്ക്ക് തിരിച്ചടിയാണ്.

തനിക്ക് ആഭ്യന്തരവും നഗരവികസനവും നല്‍കണമെന്നാണ് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ ആവശ്യം. എന്നാല്‍ പ്രധാനപ്പെട്ട വകുപ്പുകളൊന്നും അദ്ദേഹത്തിന് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറല്ല. ഇന്നലെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നത നിതിന്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഒപ്പമുള്ള പത്ത് എംഎല്‍എമാര്‍ക്കൊപ്പം രാജിവയ്ക്കുമെന്ന് വഡോദര എംഎല്‍എ രാജേന്ദ്ര ത്രിവേദി അറിയിച്ചു. ദക്ഷിണ ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എമാരും ഇതേ ഭീഷണി ഉന്നയിക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍