UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രിംകോടതി വിധി അന്തിമമല്ലെന്ന് അഡ്വ. ശ്രീധരന്‍ പിള്ള

സര്‍ക്കാര്‍ വിചാരിച്ചാല്‍ എല്ലാ സംഘര്‍ഷവും ഒഴിവാക്കാമെന്നും പിള്ള പറഞ്ഞു

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രിംകോടതിയുടെ വിധി അന്തിമമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. വിധി അടിയന്തരമായി നടപ്പാക്കേണ്ട സാഹചര്യമില്ലെന്നും പിള്ള പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വിചാരിച്ചാല്‍ എല്ലാ സംഘര്‍ഷവും ഒഴിവാക്കാമെന്നും പിള്ള പറഞ്ഞു.

മണ്ഡല മകരവിളക്ക് കാലത്ത് സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണം. ഇപ്പോഴത്തെ സുപ്രിംകോടതി വിധി അന്തിമമല്ലെന്നും അന്തിമമായാല്‍ മാത്രമേ നടപ്പാക്കേണ്ട കാര്യമുള്ളൂവെന്നും പിള്ള പറഞ്ഞു. സമവായത്തോടെ കാര്യങ്ങള്‍ കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. സര്‍ക്കാരിന് വൈകി വന്ന ബുദ്ധി അവരെ നേരെ വഴിക്ക് നയിക്കട്ടെ.

അതേസമയം ആറ് യുവതികള്‍ക്കൊപ്പം ശബരിമല ദര്‍ശനത്തിനെത്തുമെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്തെഴുതിയതായി അവകാശപ്പെട്ടിട്ടുണ്ട്.

ശബരിമല: സര്‍വകക്ഷി യോഗം ആരംഭിച്ചു; സമവായത്തിന് നീക്കം

തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണനയില്ലെന്ന് പൊലീസ്; കത്തിന് മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല

ശബരിമലയില്‍ ദളിത് മേല്‍ശാന്തി വേണം; എസ്എന്‍ഡിപി ഇതിനായി പരിശ്രമിക്കും: വെള്ളാപ്പള്ളി നടേശന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍