UPDATES

സിനിമാ വാര്‍ത്തകള്‍

എംടിയുടെ വീട്ടില്‍ ശ്രീകുമാര്‍ മേനോന്‍ വന്നു, കണ്ടു, തിരിച്ചുപോയി

പ്രോജക്ടിന്റെ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണം കേള്‍ക്കാനും എംടി താല്‍പര്യം കാണിച്ചില്ലെന്നാണ് അറിയുന്നത്

രണ്ടാമൂഴം തിരക്കഥാ കേസില്‍ എംടി വാസുദേവന്‍ നായരെ അനുനയിപ്പിക്കാനെത്തിയ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പരാജിതനായി തിരിച്ചുപോയി. തിരക്കഥ ഇനി നല്‍കില്ലെന്ന നിലപാടിലാണ് എംടി ഇപ്പോള്‍. തന്റെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഇംഗ്ലീഷിലും മലയാളത്തിലും എഴുതി നല്‍കിയ തിരക്കഥ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എംടി കോടതിയെ സമീപിച്ചത്.

ഈ സാഹചര്യത്തിലാണ് ഇത് സിനിമയാക്കാന്‍ അവകാശം വാങ്ങിയിരുന്ന ശ്രീകുമാര്‍ മേനോന്‍ എംടിയെ കാണാന്‍ വീട്ടിലെത്തിയത്. 20 മിനിറ്റ് ശ്രീകുമാര്‍ എംടിയുമായി സംസാരിച്ചെങ്കിലും നിരാശനായാണ് മടങ്ങിയത്. പ്രോജക്ടിന്റെ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണം കേള്‍ക്കാനും എംടി താല്‍പര്യം കാണിച്ചില്ലെന്നാണ് അറിയുന്നത്. കരാര്‍ കലാവധി കഴിഞ്ഞതിനാല്‍ എത്രയും പെട്ടെന്ന് തിരക്കഥ തിരിച്ച് നല്‍കാനാണ് എംടി ആവശ്യപ്പെട്ടിരിക്കുന്നത്.

എംടി നല്‍കിയ തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്നും സംവിധായകനെയും നിര്‍മ്മാതാവിനെയും കഴിഞ്ഞ ദിവസം കോഴിക്കോട് മുന്‍സിഫ് കോടതി വിലക്കിയിരുന്നു. 25നാണ് കോടതി ഇനി കേസ് പരിഗണിക്കുക. മൂന്ന് വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്ന കരാറില്‍ തിരക്കഥ എഴുതി നല്‍കി നാല് വര്‍ഷം കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലാണ് എംടി കോടതിയെ സമീപിച്ചത്. നേരത്തെ സംവിധായകന് അയച്ച വക്കീല്‍ നോട്ടീസ് അവഗണിച്ചതും എംടിയെ പ്രോജക്ടില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കുന്നു.

എംടിക്ക് വേദനയുണ്ടാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഈ വിധമായതില്‍ മോഹന്‍ലാല്‍ മാപ്പ് ചോദിക്കുമോ? അതോ ബി ആര്‍ ഷെട്ടിയാകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍